കനത്ത സുരക്ഷയിലും കറുത്ത ബാനർ; മറയ്ക്കാൻ വാനുമായി പൊലീസ്; തലസ്ഥാനത്ത് കണ്ടത്...
Mail This Article
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ അലയൊലികൾ തിരുവനന്തപുരത്തേക്കും. തലസ്ഥാനത്തെ ക്യാംപസുകളിലും പ്രതിഷേധ ബാനറുകൾ ഉയർത്തി എസ്എഫ്ഐ. കേരള സർവകലാശാല ആസ്ഥാനത്തും യൂണിവേഴ്സിറ്റി കോളജ്, മെഡിക്കൽ കോളജ്, സംസ്കൃത കോളജ്, ആർട്സ് കോളജ്, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, മണക്കാട് നാഷനൽ കോളജ് തുടങ്ങിയ ക്യാംപസുകളിലാണ് ഗവർണർക്കെതിരായ മുദ്രാവാക്യവുമായി ബാനറുകൾ ഉയർത്തിയത്. ഗവർണറുടെ വാഹനവ്യൂഹത്തിനു നേരെ ചാടി വീണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടുകയും ചെയ്തു. ഗവർണർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദന്ത വിഭാഗത്തിൽ ചികിത്സ തേടി മടങ്ങും വഴിയിലാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. രാജ്ഭവനിൽ നിന്ന് ആശുപത്രിയിലേക്ക് പോയ വഴിയിൽ പ്രതിഷേധം ഉണ്ടായില്ലെങ്കിലും മെഡിക്കൽ കോളജിൽ എസ്എഫ്ഐ ബാനറും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. കൂടുതൽ അറിയാം ഈ ചിത്രങ്ങളിലൂടെ...