ADVERTISEMENT

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്ത്. സൗദി അറേബ്യ‌യ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഫിഫ ലോകകപ്പിൽ അർജീന്റനയെ വരെ അട്ടിമറിച്ച സൗദിയോട് ഇന്ത്യ പൊരുതിയെങ്കിലും ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു.

ആദ്യ പകുതിയിലുടനീളം സൗദി ആക്രമണങ്ങളെ തടയാന്‍ ഇന്ത്യന്‍ തടുത്തെങ്കിലും രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോളുകൾ വീഴ്ത്തി സൗദി മുന്നേറി. ഫൈനൽ വിസിൽ മുഴുങ്ങുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം സൗദിക്കൊപ്പം. മുഹമ്മദ് ഖലില്‍ മരാനാണ് സൗദിക്കായി രണ്ടു ഗോളുകളും നേടിയത്.

ചൈനയ്‌ക്കെതിരെ ആദ്യ മത്സരത്തിൽ 5-1ന് തോറ്റായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. മൂന്നാം മത്സരത്തില്‍ മ്യാന്‍മറിനെതിരെ 1–1 സമനിലയിൽ കുരുങ്ങിയെങ്കിലും കൂടുതല്‍ ഗോളടിച്ചതിന്റെ ആനുകൂല്യത്തിലാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. വനിതാ ഫുട്ബോൾ ടീമും നേരത്തെ പുറത്തായിരുന്നു.

English Summary: Asian Games 2023: IND 0-2 KSA, Sunil Chhetri and Co. knocked out of Hangzhou 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com