ഖോഖൊ ലോകകപ്പിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ ക്വാർട്ടറിൽ; പോയിന്റിൽ വീണ്ടും ‘സെഞ്ചറി’ തൊട്ട് വനിതാ ടീം!
Mail This Article
×
ന്യൂഡൽഹി∙ ഖോഖൊ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യൻ പുരുഷ ടീമും, തുടർച്ചയായ രണ്ടാം ജയത്തോടെ വനിതാ ടീമും ക്വാർട്ടറിൽ കടന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം പെറുവിനെ 70–38നാണ് തോൽപ്പിച്ചത്.
വനിതാ വിഭാഗത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോയിന്റ് നിലയിൽ ‘സെഞ്ചറി’ തികച്ച ഇന്ത്യ, ഇത്തവണ ഇറാനെയും വൻ വ്യത്യാസത്തിൽ തോൽപ്പിച്ചു. 100–16നാണ് ഇന്ത്യൻ വനിതകളുടെ വിജയം. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ 175–18നാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
English Summary:
India men and women advance to knockouts in Kho Kho World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.