ഹെയർ ട്രാൻസ്പ്ലാന്റേഷനു 3 രീതികൾ: നീഡിൽ മെത്തേഡ്, പെൻ മെത്തേഡ്, സ്ലിറ്റ് മെത്തേഡ്; ഏറ്റവും നൂതനമേത്, അറിയാം

Mail This Article
കഷണ്ടിയിൽ നിന്നും ഒരു മാറ്റം ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എന്നാൽ എറ്റവും നല്ല മാർഗമാണ് ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി വിവിധതരം ഹെയർ ട്രാൻസ്‌പ്ലാന്റ് ചികിത്സ രീതികൾ നിലവിൽ ലഭ്യമാണ്. ഫോളികുലാർ യൂണിറ്റ് എക്‌സ്‌ട്രാക്ഷൻ (FUE) പോലെ ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്താൻ ഹെയർ ഒ ക്രാഫ്റ്റ് നിങ്ങളെ സഹായിക്കും. പ്രായമോ സമ്മർദമോ കാരണം മുഖം മെലിയുന്നതിനാൽ പുരുഷന്മാർക്കായി താടിയും മീശയും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്നതിലും ഹെയർ ഒ ക്രാഫ്റ്റ് വേറിട്ടു നിൽക്കുന്നു. പുരികം അധികം കട്ടിയില്ലാത്തവർക്കും അഥവാ കൃത്യമായ ഘടനയില്ലാത്തവർക്കും ചികിത്സക്കായി ഹെയർ ഒ ക്രാഫ്റ്റിനെ സമീപിക്കാം.
ഫോളികുലാർ യൂണിറ്റ് ട്രാൻസ്പ്ലാൻറേഷൻ (FUT), ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE) എന്നിവ ഉൾപ്പെടുന്ന മുടി മാറ്റിവയ്ക്കൽ രീതികൾ ഇന്നൊരുപാട് വികസിച്ചു.
നീഡിൽ മെത്തേഡ്: ഗ്രാഫ്റ്റ് കൂട്ടിച്ചേർക്കുന്നതിനുള്ള ഈ പ്രക്രിയ ചെറിയ സുഷിരങ്ങളിലൂടെ ചെയ്യുന്നതിനാൽ, ശസ്ത്രക്രിയക്ക് ശേഷം വരുന്ന പാടുകൾ തടയാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇതിനു കൂടുതൽ സമയമെടുക്കുന്നത് കൊണ്ട് ഒരു സമയം ഒരാൾക്ക് മാത്രമേ ഗ്രാഫ്റ്റുകൾ ചെയ്യാൻ കഴിയുകയുള്ളൂ.

പെൻ മെത്തേഡ്: ഫോളിക്കിൾ ഇംപ്ലാന്റേഷനായി നൂതന ഉപകരണ സംവിധാനമായ ചോയി പെൻ ഉപയോഗിക്കുന്നതിനാൽ വളരെ കൃത്യതയിൽ ചെയ്യാൻ സാധിക്കുന്നു. ശസ്ത്രക്രിയ വിദഗ്ധർക്ക് ആഴവും ദിശയും നിയന്ത്രിക്കാൻ കഴിയും, ചുറ്റുമുള്ള ടിഷ്യൂകൾക്ക് കേടുപാടുകൾ കുറയ്ക്കാൻ കഴിയും.
പ്രമുഖ പ്ലാസ്റ്റിക് സർജനായ ഡോ. നാഗാർജുൻ ടി.ആർ പറയുന്നതനുസരിച്ച്, പെൻ മെത്തേഡ് മുടി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. അദ്ദേഹം ഈ മെത്തേഡിനെ കുറിച് പറയുന്ന ചില പ്രധാന ഗുണങ്ങൾ ഇവയൊക്കെയാണ്.
മെച്ചപ്പെട്ട സൗന്ദര്യം: രോമകൂപങ്ങൾ സൂക്ഷ്മമായി സ്ഥാപിക്കാൻ പെൻ മെത്തേഡിലൂടെ സാധിക്കുന്നതിനാൽ ഇത് നിലവിലുള്ള മുടിയുമായി ചേർന്നുപോകും.
അതിവേഗ ഗ്രാഫ്റ്റ് ഇംപ്ലാന്റ്: ഗ്രാഫ്റ്റുകൾ അതിവേഗത്തിൽ വളരെ കുറഞ്ഞ സമയംകൊണ്ട് ഇംപ്ലാന്റ് ചെയ്യപ്പെടുന്നതിനാൽ അവയുടെ പ്രവർത്തനക്ഷമത നഷ്ടമാവാതെ ഉപയോഗിക്കപ്പെടുന്നു.
ഉയർന്ന റിക്കവറി നിരക്ക്: പരമ്പരാഗത രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയും, എന്നതാണ് ഇതിന്റെ പ്രത്യേകത ഇത് തിരക്കേറിയ ജീവിതശൈലികളുള്ളവർക്ക് പ്രയോജനകരമാണ്.
ഉയർന്ന സംതൃപ്തി നിരക്ക്: ചികിത്സിച്ച പല രോഗികളും അവർക്ക് ഉണ്ടായ മാറ്റത്തിൽ വളരെ സന്തുഷ്ടരാണ്. ഓരോ കേസിലും ശസ്ത്രക്രിയ വിദഗ്ധർ നൽകുന്ന ശ്രദ്ധയും കൃത്യതയും സമയലാഭവും അവരുടെ എടുത്തു പറയാവുന്ന പ്രത്യേകതകളാണ്.
സ്ലിറ് മെത്തേഡ് (3 step process)
ആദ്യഘട്ടത്തിൽ സർജൻ ഗ്രാഫ്റ്റുകൾ വേർതിരിച്ചെടുക്കുന്നു. രണ്ടാംഘട്ടത്തിൽ ഗ്രാഫ്റ്റ് കടത്തിവയ്ക്കാനുള്ള വിടവ് സർജൻ തന്നെ തയ്യാറാക്കുന്നു. മൂന്നാം ഘട്ടത്തിൽ ടെക്‌നീഷ്യൻ ഗ്രാഫ്റ്റ് കൃത്യമായി ഇംപ്ലാന്റ് ചെയുന്നു. ഇംപ്ലാന്റേഷൻ ചെയ്യുന്നത് ടെക്നീഷ്യന്മാർ മാത്രമായതിനാൽ, ഒരേസമയം രണ്ട് ടെക്നീഷ്യന്മാർക്ക് ഇംപ്ലാന്റിങ് നടത്താവുന്നതാണ്. പരമാവധി ഗ്രാഫ്റ്റുകൾ ഏറ്റവും വേഗതയിൽ പൂർത്തിയാക്കാവുന്നതു കൊണ്ട്, ആദ്യദിവസം തന്നെ ചികിത്സ പൂർത്തീകരിക്കാൻ സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Www.hairocraft.com, CONTACT NO : 9143434300, Instagram.com/hairocraftglobal