ADVERTISEMENT

6 മാസങ്ങൾക്കു മുൻപ് തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം തടയുന്നതിൽ ഇസ്രയേലിന് കഴിഞ്ഞില്ലെങ്കിലും ഇറാനും സഖ്യകക്ഷികളും ചേർന്നു നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണം ഇസ്രയേൽ വളരെ മികച്ച രീതിയിൽ തടഞ്ഞെന്നു പറയാം. നിരവധി ഗ്രൗണ്ട് ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടതായും അവയിൽ ഭൂരിഭാഗവും ഇസ്രയേൽ അതിർത്തിക്കു പുറത്തുതന്നെ തടഞ്ഞതായും ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വ്യക്തമാക്കിയിരുന്നു.

മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈനിക ശക്തികൾ എന്ന് ഇരു രാജ്യങ്ങളെയും എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഇരുരാജ്യങ്ങളും രഹസ്യമായി ആണവായുധങ്ങൾ കൈവശം വച്ചിരിക്കാമെന്ന് സ്ഥിരീകരിക്കാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു, ഈ സാഹചര്യത്തിൽ, ഒരു പൂർണ്ണമായ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കും. ലോക സൈനികശക്തിയിൽ ഇറാന് പതിനാലാം റാങ്കും ഇസ്രയേലിനു പതിനേഴാം റാങ്കുമാണുള്ളത്.

iran-map

ഇസ്രയേലിന്റെ കരുത്ത്

∙ രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍.

∙ 9,043,900 ജനസംഖ്യയുള്ള ഇസ്രയേലിൽ 170,000 സജീവ സൈനികരും 465,000 റിസർ‍വ് സൈനിക വിഭാഗവുമുണ്ട്.

∙ 1376 ടാങ്കുകളും 43,407 കവചിത വാഹനങ്ങളും 650 പീരങ്കികളും 150 റോക്കറ്റ് ലോഞ്ചറുകളും ഇസ്രയേലിനുണ്ട്.

ഇസ്രയേലിന്‍റെ പതാക Image Credit: e-crow/shutterstock.com
ഇസ്രയേലിന്‍റെ പതാക Image Credit: e-crow/shutterstock.com

∙ ലോകത്തെ ഏറ്റവും ആധുനികമായ സേനകളിലൊന്നാണ് അവരുടെ വായുസേന. ആധുനിക എഫ് 35 പോര്‍വിമാനങ്ങള്‍ അടക്കം ഇസ്രയേല്‍ വ്യോമസേനക്ക് സ്വന്തമാണ്. പരമാവധി കൃത്യതയോടെ ലക്ഷ്യത്തിലെത്തി നിയന്ത്രിത സ്‌ഫോടനം നടത്തുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഇസ്രയേലിനുണ്ട്. 612 യുദ്ധവിമാനങ്ങളാണുള്ളത്.

∙ 500 മെര്‍കാവ ടാങ്കുകളാണ് ഇസ്രയേലിന്റെ കരയുദ്ധത്തിലെ കരുത്ത്. മിസൈലുകളേയും ഡ്രോണുകളേയും ലക്ഷ്യത്തിലെത്തും മുൻപേ തകര്‍ക്കുന്ന അയേണ്‍ ഡോം അടക്കമുള്ള മിസൈല്‍ വേധ സംവിധാനങ്ങളും ഇസ്രയേലിന് കരുത്താണ്.

∙ സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രയേലിന്റെ കൈവശം 80 ആണവ ബോംബുകളുണ്ട്. ഇതില്‍ 30 എണ്ണം വിമാനങ്ങളില്‍ നിന്നു തൊടുക്കുന്ന ഗ്രാവിറ്റി ബോംബുകളാണ്. ബാക്കി 50 എണ്ണം മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് തൊടുക്കാവുന്നവയാണ്.

This image grab from a handout video released by the Israeli army on November 11, 2023, shows Israeli armoured vehicles rolling inside the Gaza Strip. - Following the October 7 attack on Israel by Hamas that left at least 1400 people dead,  vowing to destroy the Palestinian group, Israel retaliated with a relentless bombardment and ground invasion that the Hamas-run health ministry in Gaza says has killed more than 10,500 people, many of them children. (Photo by Israeli army / Israeli Army / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / ISRAELI ARMY  " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / ISRAELI ARMY  " - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS / BEST QUALITY AVAILABLE
ഇസ്രയേൽ സൈന്യം പുറത്തുവിട്ട വിഡിയോയിൽ നിന്നുള്ള ദൃശ്യം:(Photo by Israeli army / Israeli Army / AFP)

∙ ആണവശക്തിയാണെങ്കിലും യുദ്ധത്തില്‍ ഇസ്രയേലിന് ഈ കരുത്ത് പ്രകടിപ്പിക്കാനാവില്ല. എങ്കിലും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീളുന്ന യുദ്ധ സാഹചര്യങ്ങളില്‍ ഇസ്രയേലിന്റെ ആണവായുധ ശേഷി അടക്കമുള്ള കരുത്തുകള്‍ നിര്‍ണായക സ്വാധീനമാവുകയും ചെയ്യും.

israel army/Image/ Tomas Ragina/shutterstock
israel army/Image/ Tomas Ragina/shutterstock

ഇറാന്റെ കരുത്ത്

∙ നിലവിൽ ആണവരാഷ്ട്രമല്ലെങ്കിലും സജീവമായ ആണവ സമ്പുഷ്ടീകരണ പദ്ധതി ഇറാനുണ്ട്. അടുത്തിടെയായി ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്ന തോത് വലിയ അളവിൽ ഉയർന്നിട്ടുണ്ടത്രെ. വെപ്പൺസ് ഗ്രേഡ് യുറേനിയം എന്ന തലത്തിന് വളരെയടുത്താണ് ഇറാനെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

∙ 79,050,000 ജനസംഖ്യയുള്ള ഇറാനിൽ 610,000 സജീവ സൈനികരും 350,000 റിസർവ് സൈനിക അംഗങ്ങളുമുണ്ട്.

Credit: IRANIAN ARMY/WANA
Credit: IRANIAN ARMY/WANA

∙ 1996 ടാങ്കുകളും 65,765 കവചിതവാഹനങ്ങളും 580 പീരങ്കികളും 775 റോക്കറ്റ് ലോഞ്ചറുകളും ഇറാൻ ആക്രമണ നിരയിലുണ്ട്.

∙ 551 യുദ്ധവിമാനങ്ങളും 186 ആക്രമണ വിമാനങ്ങളുമുണ്ട്.

Iran Flag. Image Credit : Derek Brumby/istockphoto
Iran Flag. Image Credit : Derek Brumby/istockphoto

∙ മേഖലയിൽ ഏറ്റവും കൂടുതൽ മിസൈലുകൾ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതിൽ ഉൾപ്പെടുന്നു. 

∙ ഖൈബർ ബസ്റ്റർ എന്ന ഇറാന്‍ മിസൈലിന് സമീപമേഖലകളിലുള്ള യുഎസ് ബേസുകളിലും ആക്രമണം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു വാദം.

∙ കഴിഞ്ഞവർഷം തങ്ങളുടെ ആദ്യ ഹൈപ്പർസോണിക് മിസൈലും ഇറാൻ അവതരിപ്പിച്ചു. ഫത്താഹ് എന്നു പേരിട്ടിരിക്കുന്ന ഈ മിസൈലിന് ഏത് ശത്രു മിസൈൽ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ടെന്ന് ഇറാൻ അവകാശപ്പെടുന്നു.ഇറാനിയൻ റവല്യൂഷനറി ഗാർഡ്‌സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്താഹ് വികസിപ്പിച്ചിരിക്കുന്നത്.

English Summary:

A brief look at Iran’s and Isael's military capabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com