Activate your premium subscription today
Monday, Mar 24, 2025
ഒരുനാൾ പിതാവു മരിച്ചു. അദ്ദേഹത്തിന്റെ വിചിത്രമായ അന്ത്യാഭിലാഷം മക്കൾ ഓർത്തു, എന്നാൽ രാത്രി കുഴിമാടത്തിനു സമീപം പോകാൻ മൂത്തവർ ഒരുക്കമായിരുന്നില്ല. പല മോഹന വാഗ്ദാനങ്ങളും നൽകി രണ്ടു ദിവസവും ചേട്ടന്മാർ ഇവാനെ കുഴിമാടത്തിനു സമീപത്തേക്ക് അയച്ചു. അത്ഭുതമെന്നേ പറയേണ്ടൂ
ഹീത്ക്ലിഫിനോടുള്ള പിതാവിന്റെ സ്നേഹം അദ്ദേഹത്തിന്റ മകൻ ഹിൻഡ്ലിക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. അവൻ ഹീത്ക്ലിഫിനെ ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങുന്നു. ഹിൻഡ്ലിക്കിന്റെ സഹോദരി കാതറിന് ആദ്യമൊക്കെ ഹീത്ക്ലിഫിനോടു ദേഷ്യമായിരുന്നെങ്കിലും താമസിയാതെ ഇരുവരും പ്രണയത്തിലാകുന്നു.
ആ രാത്രിക്കു ശേഷം അയാളെക്കുറിച്ചു യാതൊരു വിവരവും ആർക്കും ലഭിച്ചില്ല. ആഴ്ച ഒന്നു കഴിഞ്ഞപ്പോൾ മഞ്ഞുവീഴ്ച കുറഞ്ഞു. ഒരു ദിവസം പട്ടികൾ കലപില കൂട്ടുന്ന ശബ്ദം കേട്ടിടത്തേക്ക് എത്തിയ പ്രദേശവാസികൾ കാണുന്നത് നായ്ക്കൾ ഒരു മനുഷ്യന്റെ ശരീരം കടിച്ചു വലിക്കുന്നതാണ്.
ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ പ്രശസ്തമായ കഥയാണു ദത്തുപുത്രന്. ഫ്രഞ്ച് കഥാകാരനായ ഗെയ്ഥേ മോപ്പസാങ്ങിന്റെ ചെറുകഥാസ്വാധീനം വിവിധ ഭാഷകളിലെ കഥാശാഖകളിൽ തെളിഞ്ഞുകാണാം. കടൽ തീരത്തെ വിശ്രമ കേന്ദ്രത്തോടു ചേർന്നാണു കഥ നടക്കുന്നത്. മുഖാമുഖം രണ്ടു കുടിലുകൾ. തുവാഷെസ്, വല്ലിൻസ്
വിളിക്കാതെ വിരുന്നെത്തിയ അതിഥിയുണ്ടാക്കുന്ന പുകിലുകളാണു ദ് ക്യാറ്റ് ഇൻ ദ് ഹാറ്റ് എന്ന നോവലിന്റെ ഇതിവൃത്തം. വിരുന്നുകാരൻ ഒരു പൂച്ചയാണ്. ചുവപ്പും വെളുപ്പും നിറങ്ങളിലൂള്ള തൊപ്പി വച്ച്, ചുവന്ന ടൈ കെട്ടിയ ഒരു പൂച്ച. ഈ വിരുതന് പൂച്ച കുട്ടികൾ മാത്രമുള്ള ഒരു വീട്ടിലേക്കാണു കടന്നുവരുന്നത്. സാലിയും
വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് എഴുതിയ കഥയാണ് ‘ഗോഡ് സീസ് ദ് ട്രൂത്ത്, ബട്ട് വെയ്റ്റ്സ്’. 1872ലാണ് കഥ പുറത്തിറങ്ങുന്നത്. വ്ളാദ്മിർ പട്ടണത്തിലെ ഒരു വ്യാപാരിയാണ് ഇവാൻ ദിമിട്രിച്ച് അക്സിയോനവ്. സാധനങ്ങൾ വാങ്ങാനായി കുതിരവണ്ടിയിൽ നഗരത്തിലേക്കു പോകുകയാണ് അയാൾ. വഴിയിൽ പഴയൊരു സ്നേഹിതനെ കണ്ടുമുട്ടുന്നു.
ഐറിഷ് എഴുത്തുകാരനായ ഓസ്കർ വൈൽഡ് കുട്ടികൾക്കായി രചിച്ച കഥയാണു ‘സ്വാർഥനായ രാക്ഷസൻ’. രാക്ഷസന്റെ കൊട്ടാര വളപ്പിൽ നിറയെ മരങ്ങളാണ്. അതിൽ നിറയെ പഴങ്ങളും. പൂക്കളിൽനിന്നു തേൻനുകരാൻ ചിത്രശലഭങ്ങളും പഴങ്ങൾ തിന്നാൻ പക്ഷികളും അവിടെ എന്നുമുണ്ട്. കുറേനാളായി രാക്ഷസന്റെ കോട്ട അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ
ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിൽ പ്രധാനിയാണു ജോർജ് ഓർവലിന്റെ 1984 എന്ന നോവൽ. കാൽപനിക രാജ്യമായ ഓഷ്യാനയിലാണു കഥ നടക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണു വിന്‍സ്റ്റണ്‍ സ്മിത്ത്. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണു
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.