വിലക്കയറ്റം, കരിഞ്ചന്ത: കടകളിൽ കലക്ടറുടെ പരിശോധന

Mail This Article
ആലപ്പുഴ ∙ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി കലക്ടർ ഹരിത വി.കുമാറിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പഴകിയ പച്ചക്കറികൾ വിൽക്കുന്നതായും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയ നാലു കടകൾക്കെതിരെ നടപടിയെടുത്തു. ഈ കടകൾക്കു പിഴ നോട്ടിസ് നൽകാൻ കലക്ടർ നിർദേശിച്ചു. ക്രമക്കേടുകൾക്കു പിഴയീടാക്കുമെന്നും പരിശോധന തുടരുമെന്നും കലക്ടർ പറഞ്ഞു.
ആര്യാട്, റോഡുമുക്ക് എന്നിവിടങ്ങളിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ, പഴം, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷ്യ പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്ക്വാഡും പരിശോധനയ്ക്കെത്തി. ജില്ലാ സപ്ലൈ ഓഫിസർ ടി.ഗാനാദേവി, ഭക്ഷ്യസുരക്ഷാ ഓഫിസർ ചിത്ര മേരി തോമസ്, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ ഷൈനി വാസവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.