ADVERTISEMENT

തൃപ്പൂണിത്തുറ ∙ കോടികൾ മുടക്കി നഗര ഹൃദയത്തിൽ നഗരസഭ നിർമിച്ച 2 മാളുകൾ നോക്കുകുത്തിയാകുന്നു. കണ്ണൻകുളങ്ങരയിൽ പണിതിരിക്കുന്ന ടി.കെ രാമകൃഷ്ണൻ മാളും കിഴക്കേക്കോട്ട – സ്റ്റാച്യു റോഡിനു സമീപം പണിത എ.ജി. രാഘവ മേനോൻ മാളും അടഞ്ഞു കിടക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വർഷമാകുന്നു എന്നിട്ടും മാളിലെ കടകളുടെ ലേലം പോലും ഇതു വരെ നടന്നിട്ടില്ല. 

മാളുകളുടെ ബൈലോ സർക്കാർ പാസാക്കുന്നതിൽ വരുന്ന കാലതാമസമാണ് ഇവ ലേലം ചെയ്തു നൽകുന്നതിൽ വരുന്ന പ്രതിസന്ധി എന്നാണ് ആരോപണം. ഇരു മാളുകളും തുറന്നു പ്രവർത്തിച്ചാൽ ഏകദേശം 80 ലക്ഷം രൂപയാണു നഗരസഭ മാസ വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ ടെൻഡർ നടപടികളിലേക്കു കടക്കാൻ പോലും ഇതുവരെ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമായി ഇപ്പോൾ ഈ മാളുകൾ മാറി എന്നാണു പരാതി.

49,000 ചതുരശ്ര അടിയിൽ 3 നിലകളുള്ള കണ്ണൻകുളങ്ങരയിലെ മാളിന്റെ ചുറ്റും ഇപ്പോൾ തെരുവുനായ്ക്കളാണു വിഹരിക്കുന്നത്. എറണാകുളത്തും പരിസരങ്ങളിലുമുള്ള മാളുകളെപ്പോലെ വൻ ബിസിനസ് സാധ്യത മുന്നിൽക്കണ്ടാണു നഗരസഭ ഭരണാധികാരികൾ മാളിനു രൂപം നൽകിയത്. കച്ചവട സ്ഥാപനങ്ങളും തിയറ്ററുമെല്ലാം ഉൾക്കൊള്ളുന്ന മാളിനു വേണ്ടി ബിസിനസുകാർ ഓടിയെത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മാളുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ പ്രതീക്ഷകളെല്ലാം വെറുതെയായി. നൂലാമാലകൾ എല്ലാം തീർത്ത് എത്രയും വേഗം ടെൻഡർ വിളിച്ചു മാൾ വാടകയ്ക്കു നൽകണം എന്നാണു നാട്ടുകാരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com