ADVERTISEMENT

മൂലമറ്റം ∙ സഞ്ചാരികളുടെ മനസ്സിൽ കുളിർമ പകരുന്ന ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ സുരക്ഷ ഒരുക്കേണ്ടത് ആവശ്യം. മൂലമറ്റത്തുനിന്നും 3 കിലോമീറ്റർ ദൂരെ വാഗമൺ റോഡരികിലാണു ഇലപ്പള്ളി വെള്ളച്ചാട്ടം. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. മൂലമറ്റത്തുനിന്നും ഇലപ്പള്ളി വഴി വാഗമണ്ണിലേക്കു യാത്ര ചെയ്യുന്നവർ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ആസ്വദിച്ചാണ് യാത്ര തുടരുന്നത്. മൂലമറ്റം-പുള്ളിക്കാനം സംസ്ഥാന പാത തുറന്നതോടെ വാഗമൺ, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോകുന്നവരും ഇവിടെ ഇറങ്ങാറുണ്ട്. അവധി ദിവസങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പകർത്താനും വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്ന് ഫോട്ടോ എടുക്കാനുമുള്ള സഞ്ചാരികളുടെ തിരക്ക് ഏറെയാണ്.

പാറക്കെട്ടുകൾക്ക് ഇടയിലൂ‌ടെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ സമീപത്ത് എത്താൻ ആളുകൾക്ക് മോഹം ഉണ്ടെങ്കിലും സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ പലരും വെള്ളച്ചാട്ടം ദൂരെ നിന്ന് ആസ്വദിച്ച് മടങ്ങുകയാണ്. വെള്ളച്ചാട്ടത്തിനു അടുത്തേക്ക് കൂടുതൽ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ വെള്ളച്ചാട്ടത്തിനു അടുത്ത് എത്താറുണ്ട്. വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നവർ തെന്നിവീണ് അപകടം സംഭവിക്കാറുണ്ട്. ഇവിടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വെള്ളത്തിൽ ഇറങ്ങരുത് എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് സ്ഥാപിക്കാൻ എളുപ്പമാണ്.

എന്നാൽ അപകടരഹിതമായി വെള്ളത്തിലിറങ്ങാൻ ആവശ്യമായ സംവിധാനം ഒരുക്കാൻ ടൂറിസം വകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെ നടപ്പാത നിർമിച്ച് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ സംവിധാനം ഒരുക്കുകയും ഇവിടെ അപകടരഹിതമായി നിൽക്കാൻ കൈവരികൾ സ്ഥാപിക്കുകയും ചെയ്താൽ കൈക്കുളം വെള്ളച്ചാട്ടം കാണാൻ എത്തുന്നവരുടെ എണ്ണം പലമടങ്ങ് വർധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററിലേറെ ഉയരത്തിൽ നിന്ന് തട്ടുകളായി പാറയിലൂടെ വെള്ളം താഴേക്കു പതിക്കുന്നത് മനോഹരമായ കാഴ്ചയാണ്. വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനോ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനോ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com