കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം; സിഎംഎസ് കോളജും കെസിഎയും കരാർ ഒപ്പിട്ടു, ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും

Mail This Article
കോട്ടയം∙ കോട്ടയത്ത് രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) കോട്ടയം സിഎംഎസ് കോളജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി കോളജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും.
ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. 14 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന്റെ പദ്ധതി ചെലവ്. നിർമാണം പൂർത്തിയാകുന്നതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ഉൾപ്പെടെ സ്റ്റേഡിയം വേദിയാകും.