ADVERTISEMENT

ഉടുമ്പന്നൂർ∙ കനത്ത മഴയെ തുടർന്ന് വേളൂർ ചപ്പാത്ത് വെള്ളത്തിൽ മൂടി.  ഇടുക്കി -തൊടുപുഴ നിയോജകമണ്ഡലങ്ങളുടെ അതിർത്തി ഗ്രാമങ്ങളായ വേളൂർ, മനയത്തടം, കൈതപ്പാറ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വെള്ളം പൊങ്ങിയാൽ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ കഷ്ടപ്പെടണം. വർഷങ്ങളായുള്ള ദുരിതമാണിത്. ചപ്പാത്തിൽ വെള്ളം കയറിയാൽ പിന്നെ സാഹസികമായി ചപ്പാത്തിലൂടെ അക്കരെയിക്കരെ കടക്കണം. ഇത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെങ്കിലും നിർവാഹമില്ലാതെ എന്തു ചെയ്യുമെന്നാണ് നാട്ടുകാരുടെ ചോദ്യം. എല്ലാ വർഷവും മഴക്കാലം ഈ പ്രദേശത്തെ നൂറു കണക്കിനു ജനങ്ങളുടെ യാത്ര ദുരിതത്തിനു ഇനിയും പരിഹാരം കാമാൻ ആരും തയാറായിട്ടില്ല.

ഇടുക്കി മണിയാറൻകുടി -ഉടുമ്പന്നൂർ റോഡ് തടസ്സങ്ങൾ ഒഴിവാക്കി യാഥാർഥ്യമാക്കുക എന്നതു മാത്രമാണു പരിഹാരമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡും ഇവിടെ പാലവും ഇന്നു വരും നാളെ വരും എന്ന് ജനപ്രതിനിധികൾ പറയുന്നതല്ലാതെ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. ഈ ഗ്രാമങ്ങളിൽ ജനങ്ങൾ താമസം തുടങ്ങിയിട്ട്  അരനൂറ്റാണ്ടു പിന്നിടുന്നു.

കേരള സർക്കാരിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയായ ഗ്രോമോർ ഫുഡ് പദ്ധതിയുടെ കീഴിൽ താമസിപ്പിച്ചവരാണ് കുടുംബങ്ങളിലേറെയും. അഞ്ഞൂറു കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. യാത്രാ സൗകര്യവും വിദ്യാഭ്യാസ സൗകര്യം ഇല്ലാത്തതിനാലും കുടുംബങ്ങളിൽ ഭൂരിപക്ഷവും ഇവിടം വിട്ടു. ഇപ്പോൾ മൂന്നു ഗ്രാമങ്ങളിലുമായി നൂറിൽപരം    കുടുംബങ്ങളാണുള്ളത്  .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com