ADVERTISEMENT

രാജകുമാരി ∙ ഒരാഴ്ചയോളമായി പെയ്ത കനത്ത മഴയിൽ പാെന്മുടി, കുണ്ടള അണക്കെട്ടുകൾ ജല സമൃദ്ധമായി. കെഎസ്ഇബിയുടെ അധീനതയിലുള്ള പൊൻമുടി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ടിന് സമാനമായി ജലനിരപ്പുയർന്നു. 707.75 മീറ്റർ സംഭരണ ശേഷിയുള്ള പാെന്മുടി ഡാമിൽ 705.90 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 89.68 ശതമാനം ആണിത്. കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന നിലയിലെത്തി. 1758.68 മീറ്ററാണ് കുണ്ടള അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. 1758.50 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 95.16 ശതമാനം. ജില്ലയിൽ ജലസേചന വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിലും ജലനിരപ്പ് 77 ശതമാനമായി ഉയർന്നിട്ടുണ്ട്.

മഴപ്രദേശങ്ങളിൽ മഴ ശക്തമാണെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. ഇടുക്കി അണക്കെട്ടിൽ 2350.02 അടി(45.88%) ആണ് ഇന്നലത്തെ ജലനിരപ്പ്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരാമവധി സംഭരണ ശേഷി. മാട്ടുപ്പെട്ടി 1593.55 മീറ്റർ(70.87%), ആനയിറങ്കൽ 1201.24 മീറ്റർ (53.90%), കല്ലാർകുട്ടി 452.85 മീറ്റർ (64.42%), ഇരട്ടയാർ 748.10 മീറ്റർ (25.75%), ലോവർ പെരിയാർ 249.80 മീറ്റർ (70.59%), കല്ലാർ 821.10 മീറ്റർ (29.58%) എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ്.

മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്നു മുതൽ 20 വരെ ജില്ലയിൽ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച രാത്രി പന്നിയാർ പുഴയുടെ വൃഷ്ടി പ്രദേശങ്ങളിലുണ്ടായ തീവ്ര മഴയാണ് പാെന്മുടി അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം. എന്നാൽ പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ സഹായ അണക്കെട്ടായ ആനയിറങ്കൽ ജലാശയത്തിന്റെ മഴപ്രദേശങ്ങളിൽ മഴ കുറഞ്ഞു. വരും ദിവസങ്ങളിൽ ഇവിടെയും മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com