തോട്ട പൊട്ടി രണ്ടു പേർക്ക് ഗുരുതര പരിക്ക്
Mail This Article
×
നെടുങ്കണ്ടം∙ നെടുങ്കണ്ടം കാമാക്ഷി വിലാസത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. കമ്പംമെട്ട് സ്വദേശി ഇലവുങ്കൽ രാജേന്ദ്രൻ(40), അണക്കര സ്വദേശി തച്ചിലേടത്ത് ജയ്മോൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. കാമാക്ഷി വിലാസം കോണ്ടിനെന്റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടുകൂടിയാണ് അപകടമുണ്ടായത്. വെള്ളമില്ലാത്ത കുഴൽ കിണറിൽ വെള്ളം ലഭിക്കാനായി തോട്ട പൊട്ടിച്ചിടുന്നതിനിടെ അബദ്ധത്തിൽ തോട്ട പൊട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.