കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് പരുക്കേറ്റു

Mail This Article
ഇരിട്ടി∙ മലയോര ഹൈവേയിൽ പെരിങ്കരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികന് പരുക്കേറ്റു. കരിങ്കൽ ഉൽപന്നങ്ങളുമായി വരികയായിരുന്ന മിനിലോറിയും വള്ളിത്തോട്ട് നിന്നു പെരിങ്കരിയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കാറിനകത്ത് കുടുങ്ങിക്കിടന്ന പെരിങ്കരി സ്വദേശി നാരകത്തിങ്കൽ പുളിക്കശ്ശേരി ജെയ്സൺ ജേക്കബ് (ബാബു–72)നെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.അര മണിക്കൂറോളം മലയോര ഹൈവേയിൽ ഗതാഗതം തടസ്സപെട്ടു.
ഇരിട്ടി അഗ്നി രക്ഷ നിലയം സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.ജി. അശോകൻ, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ സുരേന്ദ്ര ബാബു , ഫയർ ആന്റ് റെസ്ക്യൂ ഓഫിസർമാരായ കെ.വി. വിജീഷ്, പി.ആർ. സന്ദീപ്, എ.ആദർശ് , വിഷ്ണുപ്രകാശ്, ജോർജ് തോമസ്, ഡോളമി മുണ്ടാനൂർ, ജസ്റ്റിൻ ദേവസ്യ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.