ചുണ്ടപ്പറമ്പ് അഞ്ചാംമൈലിൽ വീടിന് തീപിടിച്ചു

Mail This Article
ശ്രീകണ്ഠാപുരം∙ ചുണ്ടപ്പറമ്പ് അഞ്ചാംമൈലിലെ ചേരംമൂട്ടിൽ ഷൈനോയുടെ വീടിന് തീ പിടിച്ചു. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ച് തീ അണച്ചു.
വീടിന്റെ അടുപ്പിനു മുകളിൽ ഉണങ്ങാനിട്ടിരുന്ന റബർ ഷീറ്റുകൾക്ക് തീ പിടിക്കുകയായിരുന്നു. ആളിക്കത്തിയ തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ഇരിട്ടി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫിസർ മഹറൂഫിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാവിഭാഗം ഓഫിസർമാരായ കെ.വി.തോമസ്, കെ.രവീന്ദ്രൻ, കെ.റോഷിത്ത്, ഡ്രൈവർ ഇ.ജെ.മത്തായി, എം.സി.രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം ഏറെനേരം പരിശ്രമിച്ചാണ് തീ അണച്ചത്.