ആറുവരിപ്പാത നിർമാണം: പിലാത്തറ പീരിക്കാംതടം സർവീസ് റോഡിന് വീതി കുറവ്; അപകടത്തിനരികിൽ യാത്രക്കാർ

Mail This Article
പിലാത്തറ∙ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമിച്ച സർവീസ് റോഡിന്റെ വീതി കുറവ് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. പിലാത്തറ പീരിക്കാംതടം ഭാഗത്തെ സർവീസ് റോഡിന്റെ വീതി കുറവിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപെടുന്നു. കഴിഞ്ഞ ദിവസം പിലാത്തറ പീരിക്കാംതടം സർവീസ് റോഡിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
4 പേർക്കു പരുക്കേറ്റിരുന്നു. ഇന്നലെ ഇതേ ഭാഗത്ത് പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന ലോറി ചെറുവാഹനത്തിനു മാറിക്കൊടുത്തപ്പോൾ സർവീസ് റോഡിന്റെ സമീപത്തെ കുഴിയിലേക്കു മറിഞ്ഞു. സർവീസ് റോഡിന്റെ പല ഭാഗത്തും വീതി കുറവിൽ വാഹന യാത്രക്കാരെ കൂടുതൽ അപകടത്തിലാക്കുന്നു.
ബസ്, ലോറി പോലുള്ള വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടമുണ്ടാകുന്നത് പതിവാകുകയാണ്. ദേശീയപാത നവീകരണം തുടങ്ങി ഇതിനകം ഒട്ടേറെ അപകടങ്ങൾ ഈ ഭാഗങ്ങളിൽ നടന്നു.