ADVERTISEMENT

പാമ്പാടി ∙ ഗവ.താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എംഎൽഎ ഫണ്ട് ഉപയോഗിച്ചു സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ഫണ്ടിൽ നിന്നു 1 കോടി രൂപ ഉപയോഗിച്ചാണ് ആശുപത്രിയിൽ പ്ലാന്റ് പൂർത്തീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ഡിഎംഒ ഡോ.വിദ്യാധരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എം.മാത്യു, ജില്ലാ പഞ്ചായത്ത് അംഗം രാധാ.വി.നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡാലി റോയി, മോനിച്ചൻ കിഴക്കേടം, ഷീല ചെറിയാൻ, പഞ്ചായത്ത് അംഗം ഷേർലി തര്യൻ, ആശുപത്രി വികസന സമിതി അംഗം മാത്തച്ചൻ പാമ്പാടി , ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.മനോജ് എന്നിവർ പ്രസംഗിച്ചു.

ഒരു മിനിറ്റിൽ 600 ലീറ്റർ ഓക്സിജൻ

പാമ്പാടി ഗവ.താലൂക്ക് ആശുപത്രി ഓക്സിജൻ ഉൽപാദനത്തിൽ സ്വയംപര്യാപ്തമായി. ആശുപത്രിക്കു നിലവിൽ വേണ്ടതിലും അധികം ഓക്സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റാണ് ഉമ്മൻ ചാണ്ടിയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചത്. ഒരു മിനിറ്റിൽ 600 ലീറ്റർ ഓക്സിജൻ ഇവിടെ നിന്നു ഉൽപാദിപ്പിക്കാൻ സാധിക്കും. 3000 ലീറ്ററിന്റെ ടാങ്കാണ് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്നത്.

24 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചാൽ 100 സിലിണ്ടർ ഓക്സിജൻ ഇവിടെ നിന്നു ലഭിക്കും. അത്യാധുനിക സംവിധാനമുള്ള ഓക്സിജൻ പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇറ്റലിയിൽ നിന്നു എയർ ലിഫ്റ്റിങ്ങിലൂടെയാണ് പ്ലാന്റിന് ആവശ്യമായ യന്ത്ര സാമഗ്രികൾ എത്തിച്ചത്. 3 മാസം കൊണ്ടു നി‍ർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും 2 മാസം കൊണ്ടു പദ്ധതി പൂർത്തീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com