എരുമേലി– റാന്നി റോഡ്: വളവ് ഇറങ്ങി കുഴിയിലേക്ക്

Mail This Article
×
എരുമേലി ∙ കരിങ്കല്ലുമ്മൂഴിയിൽ റോഡിലെ കുഴി അപകടങ്ങൾക്കു കാരണമാകുന്നു. എരുമേലി– റാന്നി റോഡിൽ നിന്ന് ശബരിമല റോഡിലേക്കു പ്രവേശിക്കുന്ന സ്ഥലത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. അപകട വളവും ഇറക്കവും ഇറങ്ങി വരുന്ന വാഹനങ്ങളാണ് കുഴിയിൽ ചാടുന്നത്. ഒട്ടേറെ ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്. പാറമടകളിൽ നിന്ന് നിരന്തരം ഭാരവണ്ടികൾ കടന്നുപോകുന്നതാണു റോഡിൽ കുഴി ഉണ്ടാകാൻ കാരണമെന്ന് പറയുന്നു. പാറയുമായി വരുന്ന ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റാന്നി റോഡിലേക്ക് ഏറെ ബുദ്ധിമുട്ടിയാണ് തിരിയുന്നത്. റാന്നി റോഡിൽ ഇതു ഗതാഗത തടസ്സങ്ങൾക്കും കാരണമാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.