ADVERTISEMENT

കോട്ടയം ∙ ആകാശപ്പാതയുടെ തുടർനിർമാണ സാധ്യത തേടി ഹൈക്കോടതി. ഇതുസംബന്ധിച്ചു  പരിഗണിക്കുന്ന പൊതുതാൽപര്യ ഹർജിയിലെ തുടർനടപടിയുടെ ഭാഗമായാണു നിർമാണത്തിന്റെ സാധ്യത കോടതി ആരാഞ്ഞത്.  ഘട്ടംഘട്ടമായി എല്ലാ സാധ്യതകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണു  കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. 6 മാസം മുൻപ് ഒരു വിദഗ്ധ സംഘം ആകാശപ്പാതയ്ക്കു ബലക്ഷയം ഉണ്ടോയെന്നു പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുശേഷമാണു  തുടർനിർമാണ സാധ്യത കോടതി തേടിയത്. 

''മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇനിയും പണി വൈകിപ്പിക്കരുത്. ഹൈക്കോടതി ഇടപെടലാണു കാര്യങ്ങൾ ഗുണകരമായ നിലയിലേക്ക് മാറ്റിയത്. സർക്കാർ മുൻപ് അനുവദിച്ച പ്ലാനും പദ്ധതിയും പണവും ഉപയോഗിച്ച് ആകാശപ്പാത വേഗം പൂർത്തിയാക്കണം.''

കലക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്, കിറ്റ്കോ, റവന്യു, മോട്ടർ വെഹിക്കിൾ, പിഡബ്ല്യുഡി, പൊലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയായിരുന്നു ഇന്നലത്തെ പരിശോധന. നാറ്റ്പാക് തയാറാക്കിയ രൂപകൽപനയാണ് ഇപ്പോഴുള്ളത്. നിലവിലെ രൂപകൽപന പ്രകാരം 6 ലിഫ്റ്റുകളും 3 ഗോവണികളുമാണ് ഉള്ളത്. ഇവ നിർമിക്കുമ്പോൾ നിലവിലുള്ള റോഡിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന മാറ്റമാണു സംഘം പ്രധാനമായും വിലയിരുത്തിയത്. 

ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നു കോട്ടയം നഗരത്തിൽ ആകാശപ്പാതയുടെ തുടർനിർമാണ സാധ്യത കലക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധിക്കുന്നു.
ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നു കോട്ടയം നഗരത്തിൽ ആകാശപ്പാതയുടെ തുടർനിർമാണ സാധ്യത കലക്ടർ വി.വിഘ്നേശ്വരിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധിക്കുന്നു.

നിലവിൽ റവന്യു വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന തരത്തിൽ നിർമാണങ്ങൾ ഒതുങ്ങുമോയെന്നും പരിശോധിച്ചു. കൂടാതെ അധികമായി സ്ഥലം വേണ്ടിവന്നാൽ അത് തിരക്കേറിയ റോഡിന്റെ ഗതാഗതത്തെ ബാധിക്കുമോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. സ്ഥലപരിശോധനയ്ക്കു ശേഷം കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു നടപടിക്രമങ്ങൾ വിലയിരുത്തി. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ഭൂമി പരിശോധന നടത്തും. നാറ്റ്പാക് വീണ്ടും വിദഗ്ധ റിപ്പോർട്ട് തയാറാക്കും.

തഹസിൽദാർ (എൽആർ) യാസീൻ ഖാൻ, കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടർമാരായ ലിജു അഴകേശൻ, കല, നാറ്റ്പാക് പ്രതിനിധി അരുൺ തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ഹർജിയിൽ കലക്ടറെയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയെയുമാണു  എതിർകക്ഷികളായി ചേർത്തിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കക്ഷി ചേർന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com