ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേളാരി ജിവിഎച്ച്എസിൽ ഷീറ്റ് മേൽക്കൂരയോടെയുള്ള ഓഡിറ്റോറിയം ക്ലാസുകൾ ആക്കിയതോടെ വെയിൽ ചൂട് സഹിക്ക വയ്യാതെ വിയർത്തൊലിച്ച് വിദ്യാർഥികൾ. ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് താൽക്കാലിക മുറി ഒരുക്കിയിട്ടുണ്ട്. അതിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവും ഓരോ ഹയർ സെക്കൻഡറി ക്ലാസുകൾ നടത്തുന്നു. ഓഡിറ്റോറിയത്തിന്റെ തുറന്ന് കിടക്കുന്ന സ്ഥലത്ത് 8–ാം ക്ലാസിന്റെ ഒരു ഡിവിഷനും. ഹൈസ്കൂൾ വിഭാഗത്തിൽ 40, ഹയർസെക്കൻഡറി വിഭാഗത്തിൽ 23 മുറികൾ കുറവുള്ള സാഹചര്യത്തിൽ സ്കൂൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആക്കിയിട്ടും സഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിലെ ക്ലാസുകൾ. 

പഠന സമയം വെട്ടിക്കുറച്ചത് ഒരു പ്രശ്നം. ചൂട് സഹിച്ച് പഠിക്കണം എന്നതും ദുരിതം. കെട്ടിട നിർമാണം രാഷ്ട്രീയ വടം വലിയിൽ കുരുങ്ങി 2 വർഷമായി മുടങ്ങിയതിന്റെ ദുരിതം നിരപരാധികളായ കുട്ടികളാണ് അനുഭവിക്കുന്നത്. ഈ കഷ്ടപ്പാട് ഇനി എത്ര കാലം എന്നതിന് ഉത്തരമില്ല എന്നതും സങ്കടം. ഒരാഴ്ചയ്ക്കകം സാങ്കേതിക വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് കെട്ടിടത്തിന് സ്ഥാന നിർണയം നടത്തണമെന്ന് ഈ മാസം 7ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയെങ്കിലും സമിതി ഇത് വരെ എത്തിയില്ല.  6 മാസത്തിനകം കെട്ടിടം പൂർത്തിയാക്കണമെന്ന കോടതി നിർദേശം ഇത്തരണത്തിൽ അധികൃതർ നടപ്പാക്കുമോ എന്നതിനും വ്യക്തതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com