ADVERTISEMENT

പെരിന്തൽമണ്ണ ∙ സംസ്ഥാന ഹരിത കേരള മിഷന്റെ ജില്ലാതല പുരസ്‌കാരം പെരിന്തൽമണ്ണ നഗരസഭയ്‌ക്ക്. 92 പഞ്ചായത്തുകളെയും 11 നഗരസഭകളെയും മറികടന്നാണ് നേട്ടം. 8 ന് തിരുവനന്തപുരത്ത് നഗരസഭാധികൃതർ പുരസ്‌കാരം ഏറ്റുവാങ്ങും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹരിത കർമസേനാംഗങ്ങൾ ഉള്ള നഗരസഭയാണ് പെരിന്തൽമണ്ണ. 73 പേരാണ് ഇവിടെ റജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇവരിൽ 65 പേർ സജീവമാണ്.

വീടുകളിൽ നിന്നും കടകളിൽ നിന്നും നേരിട്ടെത്തി മാലിന്യം ശേഖരിക്കുന്നുണ്ട്. പ്രതിദിനം 4 ടൺ ജൈവ മാലിന്യവും മൂന്നര ടൺ അജൈവ മാലിന്യവും ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച് വേർതിരിച്ച് സംസ്‌കരിക്കുന്നു. നഗരത്തിലെ മുഴുവൻ വീടുകളെയും കടകളെയും പദ്ധതിയുടെ ഭാഗമാക്കാൻ നഗരസഭയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്.ഹരിതകർമ സേനയ്‌ക്ക് പിന്തുണയേകി ജനകീയ ബോധവൽക്കരണം, കാര്യക്ഷമമായ പരിശീലനം, കടകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിന് ഇടപെടലും ബോധവൽക്കരണവും, ആരോഗ്യ സുരക്ഷാ–വാഹന സൗകര്യങ്ങൾ ഒരുക്കൽ, ഓഫിസ് സംവിധാനം, കൃത്യമായ വേതനം എന്നിവ നഗരസഭ ഉറപ്പാക്കുന്നുണ്ട്.

മാലിന്യ സംസ്‌കരണ രംഗത്തും ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ നടത്തിയതു പരിഗണിച്ചാണ് പുരസ്‌കാരം.ഹരിതകർമ സേന പ്രവർത്തനങ്ങളിലെ ഗുണങ്ങളും പോരായ്മ‌കളും വിലയിരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവരുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് പുരസ്‌കാരമെന്നും നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com