ADVERTISEMENT

ചിറ്റൂർ ∙ അർഹതപ്പെട്ട ജലം പറമ്പിക്കുളം–ആളിയാറിൽ നിന്നു കിട്ടാതായതേ‍ാടെ ചിറ്റൂർപുഴ ആയക്കെട്ടു പ്രദേശത്ത് 29,000 ഹെക്ടർ നെൽകൃഷി വാടി, പച്ചപ്പ് മാഞ്ഞുതുടങ്ങി. 44000 ഏക്കർ കൃഷിയാണ് മേഖലയിലുള്ളത്. യഥാസമയം വെളളം ലഭിക്കാത്തതിനാൽ കതിർനിര‍ക്കാറായ നെൽച്ചെടികളാണ് വാടിത്തുടങ്ങുന്നത്.  ആയക്കെട്ടു പ്രദേശത്തു മിക്കയിടങ്ങളിലും ഒരുതവണ മാത്രമാണ് കനാൽവെള്ളം എത്തിയത്. പറമ്പിക്കുളം–ആളിയാർ കരാർ പ്രകാരം ഈ മാസം ആദ്യ പകുതിയിൽ സെക്കൻഡിൽ 500 ഘനയടി തോതിൽ കേരളത്തിനു വെള്ളം ലഭിക്കണം. അവകാശപ്പെട്ട വെള്ളത്തിനായി ചിറ്റൂർപുഴ പദ്ധതി അധികൃതർ പലതവണ തമിഴ്നാടിനെ ബന്ധപ്പെട്ടിട്ടും വെള്ളം തുറക്കാൻ തയാറായിട്ടില്ല. കർഷകർ പലതവണ പ്രതിഷേധവുമായി ചിറ്റൂർപുഴ പദ്ധതി കാര്യാലയത്തിലെത്തി. 

മന്ത്രി കെ.കൃഷ്ണൻകുട്ടിയും പിന്നീട് കെ.ബാബു എംഎൽഎയും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതേ‍ാടെ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ ഇടപെടലിനു നിർദേശമുണ്ടായെങ്കിലും നടപടി മന്ദഗതിയിലാണെന്നു കർഷകർ പരാതിപ്പെടുന്നു. തമിഴ്നാട്ടിൽ പെയ്ത ശക്തമായ മഴയിൽ നിന്നും ഒഴുകിയെത്തിയ പ്രളയജലം ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടതുകര കനാലിന്റെ വാലറ്റ പ്രദേശങ്ങളിൽ വെള്ളം നൽകിയത്. ഇപ്പോൾ ഡാമുകളിലും തടയണകളിലും ഏരികളിലുമുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സ്ഥിതിയാണ്. 

കനാൽവെള്ളം തുറക്കണമെന്നാവശ്യപ്പെട്ട് പെരുമാട്ടി ഭാഗത്തെ കർഷകർ ചിറ്റൂർപുഴ പദ്ധതി കാര്യാലയത്തിലെത്തിയപ്പോൾ.
കനാൽവെള്ളം തുറക്കണമെന്നാവശ്യപ്പെട്ട് പെരുമാട്ടി ഭാഗത്തെ കർഷകർ ചിറ്റൂർപുഴ പദ്ധതി കാര്യാലയത്തിലെത്തിയപ്പോൾ.

ജനുവരി രണ്ടാം പകുതിയിൽ ലഭിക്കേണ്ട 383 ഘനയടി വെള്ളം തമിഴ്നാടിനോട് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കൻഡിൽ 185 ഘനയടി എന്ന തോതിലാണ് ലഭിക്കുന്നത്. മൂലത്തറയ്ക്കു താഴെ കുന്നങ്കാട്ടുപതി, തേമ്പാറമടക്ക് സിസ്റ്റങ്ങളുടെ താഴെയുള്ള കൃഷിയിടങ്ങളിൽ കനാൽ വെള്ളത്തിന് ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ചിറ്റൂർ മണ്ഡലത്തിന്റെ മുഴുവൻ പ്രദേശവും നെന്മാറ മണ്ഡലത്തിന്റെ പകുതിയും പാലക്കാട്, മലമ്പുഴ, തരൂർ നിയോജക മണ്ഡലങ്ങളുടെ കുറച്ചു ഭാഗത്തും നെൽക്കൃഷി ചെയ്യുന്നത് ചിറ്റൂർപുഴയിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. കത്തയച്ചു കാത്തിരിക്കാതെ ബന്ധപ്പെട്ട മുഴുവൻ ജനപ്രതിനിധികളും വെള്ളത്തിനായി അടിയന്തരമായി രംഗത്തിറങ്ങണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

കനാൽ വെള്ളം ആവശ്യപ്പെട്ട് കർഷകർ  ചിറ്റൂർപുഴ പദ്ധതി ഓഫിസിൽ
ചിറ്റൂർ ∙ യഥാസമയം കനാൽ വെള്ളം ലഭിക്കുന്നില്ല. പെരുമാട്ടി മേഖലയിൽ 200 ഏക്കറിൽ നെൽക്കൃഷി ഉണക്ക ഭീഷണിയിൽ. ഉടൻ കനാൽ വെള്ളം തുറക്കണമെന്നാവശ്യപ്പെട്ട് കർഷകർ ചിറ്റൂർപുഴ പദ്ധതി കാര്യാലയത്തിലെത്തി. പഞ്ചായത്തിലെ കുറ്റിപ്പാടം, വേമ്പ്ര, ഏന്തൽപാലം പാടശേഖര സമിതിയിലെ കർഷകരാണ് ഇന്നലെ രാവിലെ പ്രതിഷേധവുമായെത്തിയത്, നടീൽ കഴിഞ്ഞിട്ട് 50 ദിവസത്തോളമായി.

ഇപ്പോൾ വെള്ളം കിട്ടിയില്ലെങ്കിൽ 200 ഏക്കറോളം വരുന്ന വയലുകളിലെ നെൽക്കൃഷിയുടെ വിളവിനെ ഇത് ബാധിക്കുമെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു. ഇടയൻ കുളമ്പ്, വേമ്പ്ര ബ്രാഞ്ച് കനാലിലൂടെയാണ് വെള്ളം നൽകേണ്ടതെന്ന് ജലസേചന കാര്യാലയത്തിയ കർഷകർ പറഞ്ഞു. നിലവിൽ വളരെ കുറച്ച് വെള്ളം മാത്രമാണ് ആളിയാറിൽ നിന്നും ലഭിക്കുന്നത്. കൂടുതൽ വെള്ളം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന വെള്ളം പരമാവധി സംഭരിച്ച് 23ന് മുൻപ് കനാലിലൂടെ വെള്ളം നൽകാമെന്ന് പദ്ധതി അധികൃതർ ഉറപ്പു നൽകിയതോടെയാണ് കർഷകർ പിരിഞ്ഞുപോയത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com