മാള കാർമൽ കോളജ് ഓട്ടോണമസ് പ്രഖ്യാപനം ഇന്ന്

Mail This Article
മാള ∙ മാള കാർമൽ കോളജിന് ലഭിച്ച ഓട്ടോണമസ് (സ്വയംഭരണ) പദവി പ്രഖ്യാപനം ഇന്നു 2ന് മന്ത്രി പി. രാജീവ് നിർവഹിക്കും. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. 1981ലാണ് 5 കോഴ്സുകളുമായി കോളജ് ആരംഭിച്ചത്. 18 ബിരുദ കോഴ്‌സുകൾ, 9 ബിരുദാനന്തര കോഴ്‌സുകൾ, ഒരു ഇന്റർഗ്രേറ്റഡ് കോഴ്‌സ്, ഒട്ടേറെ കരിയർ ഓറിയന്റഡ് കോഴ്‌സുകളും ബി.വോക്, എം.വോക്, കമ്യൂണിറ്റി കോഴ്‌സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. പഠന മികവ് നേടാൻ നൂതന സൗകര്യങ്ങളോടു കൂടിയ 12 ലാബുകളും നവീകരിച്ച ഓഡിയോ വിഷ്വൽ റൂം, വലിയ ഗ്രന്ഥശാല എന്നിവയാണ് കോളജിലുള്ളത്.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ അഡ്മിനിസ്ട്രേഷൻ വിഭാഗവും പരീക്ഷ കൺട്രോളർ വിഭാഗവും ഒരുക്കിയിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ കാതറിൻ, വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സീന എന്നിവർ പറഞ്ഞു. സർക്കാരിന്റെ റൂസ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 2 കോടി രൂപ ചെലവഴിച്ച് റൂബി ജൂബിലി അക്കാദമിക് ബ്ലോക്ക്, സമ്പൂർണ സൗരോർജ സംവിധാനം എന്നിവ ഒരുക്കുന്നുണ്ട്.