ADVERTISEMENT

കൽപറ്റ ∙ കോൺഗ്രസ് ജില്ലാ സ്പെഷൽ കൺവൻഷൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽനിന്നു തിരിച്ചുവരാൻ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുകയും ജീവകാരുണ്യപ്രവർത്തനങ്ങളിലടക്കമുള്ള ഇടപെടൽ ഊർജിതമാക്കുകയും വേണം. കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ളവർ എസ്എഫ്ഐയിലേക്കും എബിവിപിയിലേക്കും പോകുന്നതിനു തടയിടണം. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മാതാപിതാക്കൾ കോൺഗ്രസുകാരാണ്. കോൺഗ്രസ് കുടുംബങ്ങളിൽനിന്നുള്ള അത്തരം ധീരജുമാർ വയനാട്ടിലുമുണ്ടാകും. 

സിയുസികളിലൂടെ കുടുംബങ്ങളിലുള്ള ഇടപെടൽ ശക്തമാക്കിയാൽ കൂടുതൽ ധീരജുമാർ ഉണ്ടാകാതെ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.രോഗികൾക്കു ചികിത്സാ സഹായം നൽകണം. വീടില്ലാത്തവരെ സഹായിക്കണം. കല്യാണവീട്ടിലും മരണവീട്ടിലും നിത്യസാന്നിധ്യമായി കോൺഗ്രസുകാർ മാറണമെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം. നിയാസ്, കെ.കെ. ഏബ്രഹാം, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, ടി.ജെ. ഐസക്, എം.കെ. വർഗീസ്, എം.ജി. ബിജു, നജീബ് കരണി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com