രക്ഷാസേനകൾ നോക്കി നിൽക്കെ തെങ്ങിൽ നിന്ന് വീണ് പരുക്ക്; യുവാവ് തെങ്ങിൽ കയറിയത് എന്തിനെന്ന് വ്യക്തമല്ല

Mail This Article
ബത്തേരി∙ തെങ്ങിൽ കയറി പാതിവഴിയിൽ കുടുങ്ങിയ ആൾ പൊലീസും അഗ്നിരക്ഷാ സേനയും നിൽക്കെ വീണു. പരുക്കുകളോടെ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ പനങ്കയം സ്വദേശി നൂൽപുഴ ഓടക്കൊല്ലി കോളനിയിലെ രഞ്ജിത്(22) ആണ് വീണത്. ബത്തേരി ടൗണിൽ ട്രാഫിക് ജംക്‌ഷനു പിന്നിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇന്നലെ വൈകിട്ട് 3നാണ് സംഭവം. വീടിനടുത്തുള്ള തെങ്ങിൽ അപരിചിതനായ വ്യക്തി കയറിയത് കണ്ട് വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നയത്തിൽ താഴെയിറക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. അവരെത്തി ഇറങ്ങാൻ പറഞ്ഞപ്പോൾ യുവാവ് പിടിവിട്ട് വീഴുകയായിരുന്നു. യുവാവ് തെങ്ങിൽ കയറിയത് എന്തിനെന്ന് വ്യക്തമല്ല.