ADVERTISEMENT

ചോദ്യം: ബിഎസ്‌സി സുവോളജിക്കു ശേഷമുള്ള പഠനാവസരങ്ങളും തൊഴിൽസാധ്യതകളും വിശദമാക്കാമോ ?

- ലിൻഡ ബെയ്ൻസ്

 

ഉത്തരം: ബിരുദശേഷം IFS പരീക്ഷ വിജയിച്ച് ഇന്ത്യൻ ഫോറസ്റ്റ് സർവീസസിന്റെ ഭാഗമാകാം. ഐസിഎആർ, നാഷനൽ ഡെയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, വനം വകുപ്പ്, സുവോളജിക്കൽ പാർക്കുകൾ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ,  വൈൽഡ്‌ലൈഫ് ഓർഗനൈസേഷനുകൾ എന്നിവിടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സുവോളജി ബിരുദധാരികൾക്ക് അവസരമുണ്ട്.

 

ബിഎഡ്, ടെറ്റ് യോഗ്യതകൾ നേടി സ്കൂളുകളിലും പിജി, ബിഎഡ്, സെറ്റ് യോഗ്യതകൾ നേടി ഹയർ സെക്കൻഡറി സ്കൂളുകളിലും അധ്യാപകരാകാം. പിജിക്കുശേഷം നെറ്റ് യോഗ്യതയും നേടി കോളജ് അധ്യാപന, ഗവേഷണ മേഖലകളിലേക്കും കടക്കാം. സിവിൽ സർവീസസ്, ബാങ്ക്, എസ്എസ്‌സി, പിഎസ്‌സി, റെയിൽവേ ടെസ്റ്റുകളിലൂടെയുള്ള അവസരങ്ങളുമുണ്ട്. മെഡിക്കൽ കോഡിങ്, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്, സൂ കീപ്പിങ് മേഖലകളിലും വിദ്യാഭാസ സ്ഥാപനങ്ങളിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലും ജോലി കിട്ടും. 

ഐഐടി– ജാം, ഗേറ്റ്, എയിംസ് പിജി എൻട്രൻസ്, സിയുഇടി– പിജി, TIFR -JGEEBILS എന്നിവയാണ് തുടർപഠനത്തിനുള്ള പ്രധാന എൻട്രൻസ് പരീക്ഷകൾ. 

 

ബിരുദാനന്തര പഠനത്തിന് സുവോളജിക്കുപുറമേ ബയളോജിക്കൽ സയൻസസ്, ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ബയോ സയൻസസ്, ഫൊറൻസിക് സയൻസ്, എൻവയൺമെന്റൽ സയൻസ്, സിസ്റ്റം ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ന്യൂറോ സയൻസ്, കൊഗ്‌നിറ്റീവ് സയൻസ് എന്നിവയും പരിഗണിക്കാം. അലിഗഡ് മുസ്‌ലിം സർവകലാശാല, ബെംഗളൂരു സെന്റ് ജോൺസ് എന്നിവിടങ്ങളിലെ ഡിഎംഎൽടി, തിരുവനന്തപുരം ശ്രീചിത്രയിലെ ന്യൂറോ ടെക്നോളജി, ക്ലിനിക്കൽ പെർഫ്യൂഷൻ, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ബ്ലഡ് ബാങ്കിങ് ടെക്നോളജി എന്നിവയിലെ പിജി ഡിപ്ലോമ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ പിജി ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, എൻസിബിഎസ് ബെംഗളൂരുവിലെ എംഎസ്‌സി വൈൽഡ്‌ലൈഫ് ബയോളജി & കൺസർവേഷൻ, വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എംഎസ്‌സി വൈൽഡ്‌ലൈഫ് കൺസർവേഷഃ്‍ ആക്‌ഷൻ എന്നിവയും അഭിരുചിക്കനുസരിച്ചു പരിഗണിക്കാം.

 

തുടർപഠനത്തിനു തിരഞ്ഞെടുക്കാവുന്ന ചില മികച്ച സ്ഥാപനങ്ങൾ: ഐഐഎസ്‌സി ബെംഗളൂരു, വിവിധ ഐഐടികൾ, ഐസർ (പുണെ, കൊൽക്കത്ത, തിരുവനന്തപുരം, തിരുപ്പതി, ബെറാംപുർ), ഇന്ത്യൻ അസോസിയേഷൻ ഓഫ് കൾട്ടിവേഷൻ ഓഫ് സയൻസ് കൊൽക്കത്ത, നൈസർ ഭുവനേശ്വർ, ടിഐഎഫ്ആർ മുംബൈ, സിസിഎംബി ഹൈദരാബാദ്, ജെഎൻയു ഡൽഹി, ഹൈദരാബാദ് സർവകലാശാല, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുണെ, ജാദവ്പുർ സർവകലാശാല കൊൽക്കത്ത, എൻബിആർസി മനേസർ. 

 

Content Summary : Which job is best after BSc zoology

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com