Activate your premium subscription today
കോട്ടയം ∙ എംജി സർവകലാശാലാ കലോത്സവത്തിൽ വിദ്യാർഥികളെ വലച്ച് ഫലപ്രഖ്യാപനത്തിലെ പിഴവുകൾ. സ്കിറ്റ് മത്സരഫലം പ്രഖ്യാപിക്കാതെ അട്ടിമറി നടത്തിയതായി ആലുവ യുസി കോളജ് ജനറൽ സെക്രട്ടറി അനീറ്റ അജി ആരോപിച്ചു. 28നു ബിസിഎം കോളജിൽ നടന്ന മത്സരത്തിൽ ലോട്ട് തെറ്റിച്ച് മത്സരിച്ച കോളജിനെ അയോഗ്യരാക്കിയില്ലെന്നു മറ്റു
കോട്ടയം ∙ 14 വർഷത്തെ കിരീടവരൾച്ചയ്ക്കു പരിഹാരമായി കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും മഹാരാജകീയ വിജയം. എംജി സർവകലാശാലാ കലോത്സവത്തിൽ 129 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി.
എംജി സർവകലാശാലാ കലോത്സവത്തിൽ വിദ്യാർഥികളെ വലച്ച് ഫലപ്രഖ്യാപനത്തിലെ പിഴവുകൾ. സ്കിറ്റ് മത്സരഫലം പ്രഖ്യാപിക്കാതെ അട്ടിമറി നടത്തിയതായി ആലുവ യുസി കോളജ് ജനറൽ സെക്രട്ടറി അനീറ്റ അജി ആരോപിച്ചു. 28നു ബിസിഎം കോളജിൽ നടന്ന മത്സരത്തിൽ ലോട്ട് തെറ്റിച്ച് മത്സരിച്ച കോളജിനെ അയോഗ്യ രാക്കിയില്ലെന്നു മറ്റു വിദ്യാർഥികൾ ആരോപിച്ചു.
എംജി സർവകലാശാലാ കലോത്സവം സമാപിച്ചു. ഓരോ വിഭാഗത്തിലെയും വിജയികൾ, പോയിന്റ് ∙സംഗീത മത്സരങ്ങൾ– എറണാകുളം മഹാരാജാസ് – 37 ∙നൃത്ത ഇനങ്ങൾ– എറണാകുളം സെന്റ് തെരേസാസ് – 52 ∙നാടക മത്സരം– എറണാകുളം മഹാരാജാസ് – 36 ∙സാഹിത്യ മത്സരങ്ങൾ– തേവര എസ്എച്ച് – 38 ∙ഫൈൻ ആർട്സ് – തൃപ്പൂണിത്തുറ ആർഎൽവി– 22
കേരള സർവകലാശാലയിലെ കലാപ്രതിഭ, തിലകങ്ങൾ എംജിയിലും തിളക്കമുള്ള താരങ്ങളായി. എംജി കലോത്സവത്തിൽ കലാപ്രതിഭയായ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണവും കലാതിലകപ്പട്ടം പങ്കിട്ട കെ.എസ്.സേതുലക്ഷ്മിയും കേരള സർവകലാശാലാ കലോത്സവത്തിലെ പ്രതിഭാ, തിലകപ്പട്ടം നേടിയവരാണ്. 2022ലെ കേരള സർവകലാശാലാ കലോത്സവത്തിലെ കലാപ്രതിഭ വിഷ്ണുവായിരുന്നു. 2023ൽ സേതുലക്ഷ്മി കലാതിലകമായി. ചേർത്തല സ്വദേശികളായ ഇവർ 8 വയസ്സു മുതൽ ഒരുമിച്ചാണു നൃത്തം അഭ്യസിക്കുന്നത്. എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഇവർ നേരിട്ടു മത്സരിച്ചിരുന്നു. ഒന്നാംസമ്മാനം ഇരുവരും പങ്കിട്ടു.
കോട്ടയം ∙ കലോത്സവത്തിൽ കോട്ടയം കോളജുകളിൽ മുന്നിലെത്തിയത് സിഎംഎസ്. ഓവറോൾ പട്ടികയിൽ 40 പോയിന്റുമായി കോളജുകളിൽ അഞ്ചാമതാണ് കോട്ടയം സിഎംഎസ്. പങ്കെടുത്ത 6 ഗ്രൂപ്പ് മത്സരങ്ങളിൽ ജയിച്ചു. അവസാന മത്സരമായ മാർഗംകളിയിൽ ലഭിച്ച രണ്ടാം സ്ഥാനമാണ് പോയിന്റ് പട്ടികയിൽ ഉയർത്തിയത്.6 വ്യക്തിഗത ഇനങ്ങളിലും മികച്ച വിജയം
കോട്ടയം ∙കലോത്സവത്തിലെ അവസാനമത്സരം ‘പൊളിച്ചടുക്കി’ ചങ്ങനാശേരി എസ്ബി കോളജിലെ മാർഗംകളി സംഘം. വെള്ളമുണ്ടിന് മുകളിൽ ചുവന്ന അരക്കച്ച മുറുക്കി തലയിൽ കസവുമുണ്ടിന്റെ കെട്ടുമായി നിലവിളക്കു വണങ്ങി നിൽക്കുന്ന ആൺകുട്ടികളെ കണ്ടതും സദസ്സിൽനിന്ന് ആരവം ഉയർന്നു. ആദ്യപാദം കഴിഞ്ഞതോടെ കളി കാര്യമാണെന്ന് മനസ്സിലായി. 27
കോട്ടയം ∙ എംജി സർവകലാശാലാ കലോത്സവത്തിൽ എറണാകുളം മഹാരാജാസ് കോളജ് ഓവറോൾ ചാംപ്യന്മാർ. 129 പോയിന്റു നേടിയാണ് മഹാരാജാസ് ഒന്നാമതെത്തിയത്. എറണാകുളം കോളജുകളുടെ സമഗ്രാധിപത്യത്തിൽ 111 പോയിന്റുമായി സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്ത് എത്തി. തൃപ്പൂണിത്തുറ ആർഎൽവി കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവർ
എംജി കലോത്സവം സമാപനദിനത്തിലേക്കു കടക്കുമ്പോൾ കിരീടനേട്ടത്തിനായി 4 കോളജുകളാണ് പൊരുതുന്നത്. ആരു നേടും? അവർ തന്നെ പറയട്ടെ ∙ലെന എൽസ മാത്യു കലോത്സവം കോഓർഡിനേറ്റർ,സേക്രഡ് ഹാർട്ട് കോളജ്, തേവര തുടർച്ചയായി 4 തവണ കിരീടം നേടി. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടു. ഇക്കൊല്ലം ആ കുറവു നികത്തണം.
വിജയികൾ തിരിച്ചറിയൽ കാർഡുമായി നാളെ 9.30 മുതൽ 5 വരെ മലയാള മനോരമയുടെ കോട്ടയം ഓഫിസിലെ സർക്കുലേഷൻ വിഭാഗത്തിലെത്തി സമ്മാനം വാങ്ങുമല്ലോ. 1. കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബാൻ മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നടത്തിയ മത്സരത്തിലെ ഇന്നലത്തെ വിജയികൾ 1. വി.എസ്.ദേവപ്രിയ 2.
പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്. ഇംഗ്ലിഷ് പ്രസംഗമത്സരവേദിയിൽ തീപാറും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയവർ പറയുന്നത് കേൾക്കൂ...
കോട്ടയം ∙ കിരീടത്തിനായി എറണാകുളം കോളജുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. എംജി സർവകലാശാലാ കലോത്സവം ഇന്നു കൊടിയിറങ്ങും. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, തേവര എസ്എച്ച് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവരാണു മുൻനിരയിൽ. മത്സരഫലം വരുന്നതിനനുസരിച്ച്
‘തേനമ്മ’യുടെ പോരാട്ടം എംജി സർവകലാശാല കലോത്സവത്തിലും. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിൽ അവസാനം വരെ പൊരുതി നിൽക്കുന്ന തേനമ്മ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ചന്ദ്രൻ എംജി കലോത്സവത്തിലെ പ്രതിഭാതിലകമായി. രണ്ടാം തവണയാണ് തിലകപുരസ്കാരം സഞ്ജന നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.
കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.
വിജയികൾ തിരിച്ചറിയൽ കാർഡുമായി തിരുനക്കര മൈതാനത്തെ മലയാള മനോരമയുടെ സ്റ്റാളിലെത്തി സമ്മാനം വാങ്ങുമല്ലോ കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബൻ മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നടത്തുന്ന മത്സരം. 1. അശ്വിൻ കെ.ഷാജി 2. ആതിര സതീഷ് Smart Caption Smart Watch മലയാള
കോൽക്കളിക്കുള്ള പരിശീലനത്തിനിടെയാണു ഫയാസിനു പരുക്കേറ്റത്. കോലിനുള്ള അടി കയ്യിൽ കൊണ്ടു. ആദ്യദിനങ്ങളിൽ കാര്യമാക്കിയില്ല. പിന്നീടു വേദന കൂടി. പകരം ആളെ കണ്ടെത്തി കളി പഠിപ്പിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് പരുക്കിനെ അവഗണിച്ചും മത്സരത്തിനെത്തുകയായിരുന്നു. രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
കോന്നി എൻഎസ്എസ് കോളജ് സംഘ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നതിനിടെ പെൻഡ്രൈവിലെ പാട്ട് പണിമുടക്കിയത് 3 തവണയാണ്. ഇതൊന്നും കാര്യമാക്കാതെ നൃത്തം തുടർന്നെങ്കിലും അവസാനഭാഗം എത്തിയപ്പോൾ പാട്ട് പൂർണമായി നിന്നുപോവുകയായിരുന്നു. പാട്ടില്ലാതെ തന്നെ നൃത്തം മനോഹരമായി പൂർത്തിയാക്കി. കാണികൾ ഒന്നാകെ ആവേശത്തിലായ നിമിഷമായിരുന്നു അത്. പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പിന്നീട് സംഘാടകരുടെ ഉറപ്പ്.
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
കോട്ടയം ∙ തേവര എസ്എച്ച് കോളജിന്റെ മുന്നേറ്റത്തോടെ എംജി സർവകലാശാല കലോത്സവം അവസാന ദിനങ്ങളിലേക്ക്. ചാംപ്യൻഷിപ്പിനുള്ള ആദ്യ സ്ഥാനങ്ങളിൽ നിറഞ്ഞ് എറണാകുളം കോളജുകൾ മത്സരം കടുപ്പിക്കുന്ന കലോത്സവത്തിൽ 54 പോയിന്റോടെയാണ് ആദ്യ ദിനം മുതൽ ഒന്നാം സ്ഥാനത്തു തുടരുന്ന തേവര എസ്എച്ച് കുതിപ്പു തുടരുന്നത്.
കലാതിലകവും കലാപ്രതിഭയും നേർക്കുനേർ മത്സരിച്ചാൽ ഒന്നാം സ്ഥാനം ആരു നേടും? രണ്ടുപേരും നേടുമെന്ന് എംജി കലോത്സവത്തിലെ നാടോടിനൃത്തം ഫലം പറയും. കേരള സർവകലാശാലാ കലോത്സവത്തിൽ 2022ലെ കലാപ്രതിഭ എസ്.വിഷ്ണുവും 2023ൽ കലാതിലകം സേതുലക്ഷ്മിയുമാണു എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടത്. ഇരുവരും ചേർത്തല സ്വദേശികളാണ് ചെറുപ്പം മുതലേ സുഹൃത്തുക്കളും.
∙ തിരുനക്കര മൈതാനം വേദി 1– സംഘഗാനം വെസ്റ്റേൺ– രാവിലെ 9, ഒപ്പന– വൈകിട്ട് 4 ∙ സിഎംഎസ് കോളജ് വേദി 2 – സംഘഗാനം ഇന്ത്യൻ – രാവിലെ 9, വേദി 5 – മലയാളം പ്രസംഗം– രാവിലെ 9 ∙ ബസേലിയസ് കോളജ് വേദി 3– സുഷിരവാദ്യം ഈസ്റ്റേൺ – രാവിലെ 9, സുഷിരവാദ്യം വെസ്റ്റേൺ – വൈകിട്ട് 3, വേദി 6– ലളിതഗാനം ട്രാൻസ്ജെൻഡർ– രാവിലെ
ഒരു ഗ്രൂപ്പ് ഇനം മാത്രം പരിശീലിപ്പിക്കാനായി ഒന്നു മുതൽ 2 ലക്ഷം രൂപ വരെയാണു കോളജുകൾക്ക് ചെലവ്. ചെലവേറുന്നത് ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്ക്ക്. ഒരു ഇനം പഠിപ്പിക്കുന്നതിനായി 2 ലക്ഷം വരെ ഫീസ് വാങ്ങുന്ന സെലിബ്രിറ്റി അധ്യാപകരുമുണ്ട്. കഥകളി വസ്ത്രത്തിന് 45,000 മുതലും ആഭരണങ്ങൾക്ക് 10,000 മുതലുമാണ് ചെലവ്.
കോട്ടയം ∙ ഗ്രൂപ്പ് നാടോടി നൃത്ത വേദിയിൽ സാങ്കേതിക പിഴവിൽ വേദിയിൽ വീണത് കോന്നി എൻഎസ്എസ് കോളജിലെ വിദ്യാർഥികളുടെ കണ്ണീർ. മുഖ്യവേദിയായ തിരുനക്കര മൈതാനത്ത് വൈകിട്ട് ആരംഭിച്ച മൽസരത്തിൽ നാടോടി ഗ്രൂപ്പ് മൽസരത്തിന്റെ ചുവടു മുറകിയ സമയത്താണ് പാട്ടു പെട്ടെന്ന് നിന്നത്. പാട്ടു നിന്നെങ്കിലും വിദ്യാർഥികൾ ചുവടുകൾ
വിജയികൾ തിരിച്ചറിയൽ കാർഡുമായി തിരുനക്കര മൈതാനത്തെ മലയാള മനോരമയുടെ സ്റ്റാളിലെത്തി സമ്മാനം വാങ്ങുമല്ലോ. കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബൻ മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് നടത്തുന്ന മത്സരം. 1. ബിബി വർഗീസ് 2. വി.നിത്യ Smart Caption Smart Watch മലയാള മനോരമയും ഓക്സിജനും
കലോത്സവവേദിയെ കീഴടക്കിയ 360 ഡിഗ്രി ക്യാമറയിൽ വിഡിയോ പകർത്താൻ ഇന്നുകൂടി അവസരം. മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്നാണ് ക്യാമറ അവതരിപ്പിക്കുന്നത്. 360 ഡിഗ്രിയിൽ എടുക്കുന്ന നിങ്ങളുടെ വിഡിയോ സ്വന്തമാക്കാൻ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തുക. വൈകിട്ട് 6 മുതൽ 9 വരെയാകും സൗജന്യ വിഡിയോ
സർവരും ചൂടിനെതിരെ ചൂടാകുമ്പോൾ ചൂട് അനുഗ്രഹമായ ഒരു കൂട്ടം വിദ്യാർഥികൾ. ദഫ് മുട്ട് മത്സരം തിരുനക്കരയിലെ കനത്ത ചൂടിൽ അരങ്ങു തകർക്കുമ്പോൾ മത്സരിച്ചവർ കൊട്ടിപ്പാടാൻ ഉപയോഗിച്ച ദഫ് ചൂടു കൊണ്ട് വലിഞ്ഞുമുറുകിയിരുന്നു. നല്ല ശബ്ദത്തിൽ കൊട്ടിപ്പാടാൻ ഇതു സഹായകമായെന്നു വിദ്യാർഥികൾ. തിരുനക്കര മൈതാനത്ത് ഇന്നലെ എത്തിച്ചത് 350 ദഫുകൾ. മത്സരത്തിന് 31 സംഘങ്ങൾ ഉണ്ടായിരുന്നു. വെള്ളമുണ്ടും തലപ്പാവും ജൂബയുമണിഞ്ഞാണ് ടീമുകൾ എത്തിയത്. ചൂടു കൂടുതലായതിനാൽ കോട്ടൺതുണിയാണ് മിക്കവരും ഉപയോഗിച്ചത്.
കോട്ടയം ∙ സിഎംഎസ് ഗ്രേറ്റ് ഹാളിൽനിന്ന് ഊട്ടിയിലേക്കൊരു ഒന്നാം സമ്മാനയാത്ര, അതൊരു വല്ലാത്ത ഫീലാണ് ഹെലൻ ഔസിയ ഫിലിപ്പിന്. മത്സരത്തിനിടയ്ക്ക് ഗിറ്റാറിന്റെ സ്ട്രിങ് പൊട്ടിപ്പോയെങ്കിലും പൊട്ടിയ തന്ത്രി ഇല്ലാതെ മറ്റൊരു നോട്ട് തൽക്ഷണം മാറ്റിവായിച്ചാണ് ഊട്ടി സ്വദേശി ഹെലൻ പാശ്ചാത്യ സ്ട്രിങ് ഇൻസ്ട്രുമെന്റ്
∙ വേദി –1 തിരുനക്കര മൈതാനം രാവിലെ 9: കോൽക്കളി, വൈകിട്ട് 5: നാടോടിനൃത്തം ഗ്രൂപ്പ് ∙ വേദി–2 സിഎംഎസ് കോളജ് ഗ്രേറ്റ് ഹാൾ രാവിലെ 9 : വെസ്റ്റേൺ വോക്കൽ സോളോ, വൈകിട്ട് 7: ശാസ്ത്രീയ നൃത്തം. ∙ വേദി– 3 ബസേലിയസ് കോളജ് രാവിലെ 9: സ്ട്രിങ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ, വൈകിട്ട് 7ന് ഓട്ടൻതുള്ളൽ ∙വേദി –4 ബിസിഎം
കോട്ടയം ∙ എറണാകുളം കോളജുകളുടെ മത്സരച്ചൂടിൽ എംജി സർവകലാശാല കലോത്സവം. ആദ്യ ദിനം മുതലുള്ള ലീഡ് നിലനിർത്തി തേവര എസ്എച്ച് കോളജിന്റെ കുതിപ്പ്. പിന്നാലെ എറണാകുളം സെന്റ് തെരേസാസിന്റെ വെല്ലുവിളി. മത്സരങ്ങൾ മണിക്കൂറുകളോളം നീളുന്ന ട്രെൻഡ് കലോത്സവത്തിൽ തുടരുന്നു. ആദ്യ 5 കോളജുകൾ, പോയിന്റ് 1. എസ്എച്ച്, തേവര –
കോട്ടയം ∙ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായെങ്കിലും ശ്വാസമായി കണ്ട കല പാതിയിൽ നിർത്താതെ മത്സരം പൂർത്തിയാക്കി അതുല്യ. ചുമയും ശ്വാസം മുട്ടലും രൂക്ഷമായെങ്കിലും എംജി സർവകലാശാലാ കാവ്യകേളി മത്സത്തിലെ 6 റൗണ്ടുകളും പൂർത്തിയാക്കി എ ഗ്രേഡ് നേടി എറണാകുളം സെന്റ് തെരേസാസ് കോളജിലെ രണ്ടാം വർഷ എംഎ മലയാളം വിദ്യാർഥി
പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് 3–ാം വർഷ വിദ്യാർഥിയായ അരുണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തനിയെ യുട്യൂബ് വിഡിയോകൾ കണ്ടാണ് അരുൺ നൃത്തം പഠിച്ചത്.
കോട്ടയം ∙ തീരാച്ചൂടിൽ ഉരുകി എംജി സർവകലാശാലാ കലോത്സവ വേദികൾ. ഇന്നലെ പകൽ 3.30നു ദഫ്മുട്ട് വേദിയിൽ കോന്നി എസ്എഎസ് കോളജിലെ ആനന്ദവിഷ്ണു തളർന്നുവീണു. കലോത്സവം തുടങ്ങി 4 ദിവസത്തിനുള്ളിൽ തളർന്നുവീണ് കോട്ടയം ജനറൽ ആശുപത്രിയിൽ വൈദ്യസഹായം തേടിയത് 23 മത്സരാർഥികൾ ചിലർക്ക് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നു.
പിതാവ് എഴുതി ഈണമിട്ട വരികൾ വിവേക് കഥാപ്രസംഗ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിൽ നിന്നുയർന്നത് വൻ ഹർഷാരവം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ വിവേക് ‘ഭീഷ്മ പർവം’ കഥയാണ് അവതരിപ്പിച്ചത്.
കോട്ടയം ∙ രണ്ടു ശബ്ദത്തിൽ പാടാൻ മാത്രമല്ല, പല ശബ്ദത്തിൽ പറയാനും അന്ന മിടുക്കിയാണ്. ആൺ,പെൺ ശബ്ദങ്ങളിൽ മാറിമാറി പാടുന്ന ഡ്യൂയൽ വോക്കലിസ്റ്റും ഗായികയുമായ അന്ന ബിജോ എംജി കലോത്സവത്തിന്റെ മിമിക്രി വേദിയിലെത്തിയപ്പോൾ ഒരു ‘നാഗവല്ലിയായി’ മാറി. എസ്.ജാനകിയും വാണി ജയറാമും മുതൽ ട്രെയിനും ഹെലികോപ്റ്ററും വരെ
എംജി സർവകലാശാല കലോൽസവത്തോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ വിവിധ മൽസരങ്ങളിൽ ഇന്നലെ വിജയിച്ചവരുടെ വിശദാംശങ്ങളറിയാം. (വിജയികൾ തിരിച്ചറിയൽ കാർഡുമായി തിരുനക്കര മൈതാനത്തെ മലയാള മനോരമയുടെ സ്റ്റാളിലെത്തി സമ്മാനം വാങ്ങുമല്ലോ.) കിടിലൻ കൗണ്ടറിന് സ്റ്റൈലൻ റെയ്ബാൻ മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ്
നിങ്ങൾ കോൺഫിഡന്റും സ്മാർട്ടുമാണോ? മോഡലാകാൻ അവസരം. മലയാള മനോരമയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്നു നടത്തുന്ന സെൽഫി മത്സരം. ∙ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തി ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ #mgyolam എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുകയോ 7012668149 എന്ന വാട്സാപ് നമ്പറിൽ
ഗ്രാമി വേദിയെ ത്രസിപ്പിച്ച 360 ഡിഗ്രി ക്യാമറ ഇതാ എത്തുന്നു കലോത്സവത്തിൽ. മലയാള മനോരമയും വിസാറ്റ് ഗ്രൂപ്പും ചേർന്നാണ് ക്യാമറ അവതരിപ്പിക്കുന്നത്. 360 ഡിഗ്രിയിൽ എടുക്കുന്ന നിങ്ങളുടെ ചിത്രം സ്വന്തമാക്കാൻ തിരുനക്കര മൈതാനത്തുള്ള മനോരമയുടെ സ്റ്റാളിലെത്തുക. വൈകിട്ട് 5 മുതൽ 8 വരെയാകും ചിത്രമെടുക്കാൻ അവസരം.
കഥാപ്രസംഗ വേദിയിൽ ശിഷ്യയ്ക്കു പിന്തുണയുമായി ഗുരുവും അരങ്ങിൽ. മൂവാറ്റുപുഴ നിർമല കോളജിലെ വിദ്യാർഥി കെ.വി. സ്വരലയ കഥ പറഞ്ഞപ്പോൾ സിംബൽ താളങ്ങളുമായി ഒപ്പം നിന്നത് ഗുരു കെ.എൻ. കീപ്പേരി.
ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡോടെ ജയം സ്വന്തമാക്കി. നാടോടിനൃത്തത്തിന്റെ ഫലം വരാനുണ്ട്. ഏറെ ഇഷ്ടപ്പെടുന്ന ഓട്ടൻതുള്ളലിൽ നാളെയാണു മത്സരം.
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളജുകൾ മുന്നേറ്റം തുടരുന്നു. ആദ്യ 5 സ്ഥാനങ്ങളിലും എറണാകുളം ജില്ലയിൽ നിന്നുള്ള കോളജുകളാണ്. ഇന്നലെ അപ്പീലിനെ തുടർന്ന് ഒരു ഫലം മരവിപ്പിച്ചു. മുന്നേറുന്ന കോളജുകൾ, പോയിന്റ് 1. എസ്എച്ച് കോളജ്, തേവര– 31 2. ആർഎൽവി കോളജ്, തൃപ്പൂണിത്തുറ– 19 3. സെന്റ് തെരേസാസ്
കോട്ടയം ∙ കോട്ടയത്താകെ കലോത്സവ ‘ഓളം’ നിറയുമ്പോൾ പങ്കുചേരാതെങ്ങനാ? കലാലയ ജീവിതം കഴിഞ്ഞെങ്കിലും കലോത്സവത്തിന്റെ ഭാഗമായി നിൽക്കാൻ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ ഒരു വഴി കണ്ടെത്തി– ഒരു കുലുക്കി സർബത്ത് സ്റ്റാൾ തുടങ്ങുക. അതും കലോത്സവാഘോഷം നടക്കുന്ന സിഎംഎസ് കോളജിന്റെ തിരുമുറ്റത്തുതന്നെ.
എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇടയ്ക്ക് ഒരു ട്രഷർ ഹണ്ട് നടത്തിയാലോ... മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്സ് ഒപ്റ്റിക്കൽസും ചേർന്നു സംഘടിപ്പിക്കുന്ന കണ്ണട കാൺമോളം ട്രഷർ ഹണ്ടിൽ ഇപ്പോൾ പങ്കെടുക്കാം. കലോത്സവ വേദിയായ ബസേലിയസ് കോളജ് ക്യാംപസിലാണ് ഈ മണിക്കൂറിലെ ട്രഷർ ഒളിച്ചിരിക്കുന്നത്. കണ്ടെത്തൂ… മനോരമ
എംജി സർവകലാശാലാ കലോത്സവം രണ്ടാം ദിവസത്തേക്കു കടന്നപ്പോൾ എറണാകുളം കോളജുകളുടെ മുന്നേറ്റം. മത്സരങ്ങൾ പലതും പുലർച്ചെ വരെ നീളുന്നു. തിങ്കൾ രാത്രി 9ന് ആരംഭിച്ച തിരുവാതിര മത്സരം ചൊവ്വാഴ്ച പുലർച്ചെ 5.45നാണ് അവസാനിച്ചത്. മത്സരങ്ങൾ തുടങ്ങാൻ വൈകുന്നതും അൻപതിലേറെ മത്സരാർഥികൾ ഓരോ മത്സരത്തിനുമുണ്ടാകുന്നതാണു മത്സരം വൈകാൻ കാരണം.
കൃഷ്ണ വേഷക്കാർ കെട്ടുന്ന കൃഷ്ണമുടി തടിയിൽ കടഞ്ഞെടുക്കുന്നതാണ്. വില അൽപം കൂടുതലായതിനാൽ കൃഷ്ണമുടി പല വേഷക്കാരും വാടകയ്ക്ക് എടുക്കുകയാണു ചെയ്യുന്നത്. ദേവികയ്ക്കും ചമയങ്ങളും കൃഷ്ണമുടിയും നൽകിയതു കൊല്ലം പരവൂർ രാമനാട്യം കളിയോഗത്തിലെ ഹരിപ്രസാദ് പുലിയൂർകോട് ആണ്. ദേവികയുടെ ഗുരു നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ സുഹൃത്താണ് ഹരിപ്രസാദ്.
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിൽ പരിചമുട്ട് കളിയുടെ അരങ്ങേറ്റത്തിൽ കപ്പടിച്ച് ആലുവ യുസി കോളജ്. കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയതിനാൽ 3 ടീമുകൾ മാത്രമാണു മത്സരിക്കാൻ ഉണ്ടായിരുന്നത്. യുസിയുടെ ജോഷ്വ കെ. ജോൺ, അശ്വിൻ ബിജു, അതുൽ ഷാജി, ആർ. ആദിത്യൻ, എം. അഖിൽ കൃഷ്ണൻ, അശ്വൽ അശോകൻ, കെ. അനന്ദകൃഷ്ണ,
കോട്ടയം ∙ തിരുനക്കരയ്ക്കു ചുറ്റും കോട്ടയം ഉറങ്ങാതിരിക്കുന്നു. എംജി സർവകലാശാലയുടെ കലാപൂരം കൊടിയേറിയതു മുതൽ അക്ഷരനഗരി ആവേശത്തിലാണ്. രാവു പകലാക്കി ‘പൊളി വൈബു’മായി യങ്സ്റ്റേഴ്സ് നഗരം ചുറ്റുന്നു.തിരുനക്കരയ്ക്കു ചുറ്റുമുള്ള സിഎംഎസ്, ബിസിഎം, ബസേലിയസ് കോളജുകളാണു കലോത്സവ വേദികൾ. മത്സരാർഥികളുടെ എണ്ണക്കൂടുതൽ
കോട്ടയം ∙ വേദി 4 ൽ ഇന്നലെ നടന്ന കാവ്യകേളി മത്സരത്തിൽ ആകെ പങ്കെടുത്ത 15ൽ 14ഉം പെൺകുട്ടികൾ. ഇതൊരു സാംപിളാണ്. വേദികളിൽ പെൺകുട്ടികൾ നിറയുന്നു. മത്സരാർഥികളായും വൊളന്റിയർമാരായും കാഴ്ചക്കാരായും. ‘അടിച്ചമർത്തപ്പെട്ട സമൂഹത്തിൽ നിന്നുള്ള സ്ത്രീകളുടെ വളർച്ചയാണു കലോത്സവങ്ങളിലെ സ്ത്രീപ്രാതിനിധ്യം കൂടാൻ കാരണം’–
കോട്ടയം ∙ രോഗങ്ങൾ പറഞ്ഞു: നീ വീടിന് പുറത്തിറങ്ങേണ്ട. ദേവിക പറഞ്ഞു: അതു വേറെ വല്ലവരോടും പോയി പറഞ്ഞോളൂ. ഞാൻ ഡാൻസ് കളിക്കാൻ പോകുന്നു. പറവൂർ ശ്രീനാരായണഗുരു എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബിഎസ്സി മൈക്രോബയോളജി വിദ്യാർഥിയായ ദേവിക രാമചന്ദ്രൻ എതിരിടുന്നതു മത്സരത്തിലെ എതിരാളികളെയല്ല, വൈറ്റമിൻ ഡിയുടെ അഭാവം
കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസും ചേർന്ന് നടത്തുന്ന കൂപ്പൺ ഹണ്ട് മത്സരത്തിൽ ആദ്യ വിജയായി സാം ടി. രാജ്. പത്തനംതിട്ട സ്വദേശിയായ സാം കോട്ടയം ചുങ്കത്ത് സിഎൻഎ ടിടിഐ വിദ്യാർഥിയാണ്. കലോൽസവം ആസ്വദിക്കാനെത്തി ട്രഷർ ഹണ്ട് കോണ്ടസ്റ്റിൽ
കലോൽസവങ്ങൾ യൗവനത്തിന്റെ ആഘോഷമാകുന്നത് അതിന്റെ നിറപ്പകിട്ടോ ഉൽസവച്ഛായയോ കൊണ്ടു മാത്രമാണോ? അല്ല എന്നതിനു നേർസാക്ഷ്യങ്ങളുമുണ്ട് കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ. തിങ്കളാഴ്ച, കലോൽസവത്തിനു കൊടിയേറിയ ശേഷം രാത്രി 10 മണിക്ക് ബസേലിയസ് കോളജിൽ കഥകളിമൽസരം നടക്കുകയാണ്. ചൂടിനു കടുപ്പം കുറവില്ലാത്തതു
കഴിഞ്ഞ രണ്ട് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും കേരളനടനം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയ്ക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട് നീഹാര. വ്യാഴാഴ്ച നടക്കുന്ന കുച്ചിപ്പുഡിയിൽ മത്സരിക്കാൻ കാലിലെ മുറിവ് തടസ്സമാകുമോ എന്ന ആശങ്കയും നീഹാരയ്ക്കുണ്ട്.
കലോത്സവത്തിന് ഇടയ്ക്ക് ഒരു ട്രഷർ ഹണ്ട് നടത്തിയാലോ.. മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്സ് ഒപ്റ്റിക്കൽസും ചേർന്നു സംഘടിപ്പിക്കുന്ന കണ്ണട കാൺമോളം ട്രഷർ ഹണ്ടിൽ ഇപ്പോൾ പങ്കെടുക്കാം. കലോത്സവത്തിന്റെ പ്രധാന വേദിയായ തിരുനക്കര മൈതാനത്താണ് ഈ മണിക്കൂറിലെ ട്രഷർ ഒളിച്ചിരിക്കുന്നത്. കണ്ടെത്തൂ… മനോരമ സ്റ്റാളിലെത്തൂ…
We The People of INDIA എന്ന തീമിൽ അണിയിച്ചൊരുക്കിയ എംജി സർവകലാശാലാ കലോത്സവം കാഴ്ചകളുടെവൈവിധ്യം കൊണ്ട് സമൃദ്ധം. ഇനി ഒരാഴ്ച ‘കലയുടെ കോട്ട’യം. കലോത്സവം കണ്ടാൽ കൈനിറയെ സമ്മാനം ∙എംജി സർവകലാശാലാ കലോത്സവത്തിന് മാറ്റുകൂട്ടാൻ മലയാള മനോരമ ഒരുക്കുന്നു, കൈനിറയെ മത്സരങ്ങൾ. ∙ നിങ്ങൾ ഭാഗ്യശാലിയാണോ, തിരുനക്കര
കോട്ടയം ∙ ബിസിഎം കോളേജിലെ ‘ജസ്റ്റിസ്’ എന്ന നാലാം വേദിയിൽ സിയ ഭരതനാട്യം ആടിയപ്പോൾ കണ്ണ് ചിമ്മാതെ നോക്കിയിരുന്ന സഹദിന്റെ കയ്യടിയിൽ ഒരു നീതിയുടെ വിജയാഘോഷം നിറഞ്ഞു. മകൾ സബിയ സഹദിന്റെ മാറോടു ചേർന്നിരുന്നു സിയയുടെ നൃത്തം ആസ്വദിച്ചു. ഒടുവിൽ പ്രതീക്ഷിച്ചതു പോലെ തന്നെ സിയ ഒന്നാം സ്ഥാനം പങ്കിട്ടു, മറ്റൊരു
ആദ്യകാല ഭരണാധികാരികൾ വിമർശനം ഉൾക്കൊണ്ടവർ: മുകേഷ് കോട്ടയം ∙ കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് എം. മുകേഷ് എംഎൽഎ. എംജി സർവകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അത്തരത്തിൽ
വേദി 1 തിരുനക്കര മൈതാനം പരിചമുട്ട്– രാവിലെ 9.00 മോണോ ആക്ട്– രാവിലെ 10.00 വേദി 2 സിഎംഎസ് കോളജ് ഗ്രേറ്റ് ഹാൾ ഭരതനാട്യം പെൺ – രാവിലെ 9.00 വേദി 3 ബസേലിയസ് കോളജ് ഓഡിറ്റോറിയം മോഹിനിയാട്ടം– രാവിലെ 9.00 വേദി 4 ബിസിഎം കോളജ് ഓഡിറ്റോറിയം അക്ഷരശ്ലോകം– രാവിലെ 9.00 കാവ്യകേളി – വൈകിട്ട് 3.00 വേദി 5
കോട്ടയം ∙ കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് എം. മുകേഷ് എംഎൽഎ. എംജി സർവകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അത്തരത്തിൽ ഒരു കലാരൂപമായിരുന്നു. അന്നത്തെ കാലത്ത്
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിന് കോട്ടയത്ത് തുടക്കം. എം.മുകേഷ് എംഎൽഎയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുകേഷ് പറഞ്ഞു.
ഒരു ട്രാൻസ്ജെൻഡറിനെ അധിക്ഷേപിച്ച് നൃത്തവേദിയിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡറുകൾക്കായി നയ രൂപീകരണം നടത്തിയെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലാണ്. അതേ വേദിയിലേയ്ക്ക് സഞ്ജന ചന്ദ്രൻ വീണ്ടും എത്തുമ്പോൾ അതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനിയാണ് സഞ്ജന. കഴിഞ്ഞ എംജി സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്രതിഭാതിലകപ്പട്ടം നേടിയ ശേഷം ഇത്തവണയും അതേ വേദികളിൽ മത്സരിക്കാനൊരുങ്ങുകയാണ്. അരങ്ങും അണിയറയും ഒരുക്കി കോട്ടയം കലയുടെ മാമാങ്കത്തിനായി കാത്തിരിക്കുമ്പോൾ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കൊപ്പം ആത്മവിശ്വാസവും ദൃഢനിശ്ചയവും മുറുകെപ്പിടിച്ചാണ് സഞ്ജന എംജി സർവകലാശാല കലോത്സവത്തിനെത്തുന്നത്. സഞ്ജനയ്ക്ക് പക്ഷേ, യുവജനോത്സവവേദികളോട് വല്ലാത്തൊരിഷ്ടമുണ്ട്. ട്രാൻസ്ജെൻഡറുകളോട് കോളജ് വിദ്യാർഥികൾ പക്ഷഭേദമില്ലാതെ പെരുമാറുന്നതാണ് ഇഷ്ടത്തിന് കാരണം. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഒരു മലയാള സിനിമയിൽ മുഴുനീള താരമായ ആദ്യ ട്രാൻസ് വിഭാഗ വ്യക്തി എന്ന നേട്ടവും സ്വന്തമാക്കിയാണ് സഞ്ജനയുടെ രണ്ടാമൂഴം. എംജി കലോത്സവത്തിനെത്തുന്ന സഞ്ജന മനസ്സു തുറക്കുന്നു.
കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നെത്തുന്ന താരങ്ങൾ തീർക്കുന്ന ‘ഓള’ത്തിൽ അലിയാൻ ഒരുങ്ങി കോട്ടയം. 9 വേദികളിലെ കലാ പ്രകടനങ്ങൾ വായനക്കാരിൽ എത്തിക്കാൻ മനോരമയും തയാറെടുത്തു കഴിഞ്ഞു. കൈനിറയെ സമ്മാനങ്ങൾ ഒരുക്കിയാണു കലോത്സവത്തെ മനോരമ വരവേൽക്കുന്നത്. ഇന്നു മുതൽ പ്രധാന വേദിയായ തിരുനക്കര
കോട്ടയം ∙ കലാലയ സർഗവസന്തോത്സവത്തിന് വേദിയാവാൻ കോട്ടയം ഒരുങ്ങി. 5 വർഷത്തിനുശേഷമാണ് എംജി സർവകലാശാല കലോത്സവം അക്ഷരനഗരിയിൽ എത്തുന്നത്. 26 മുതൽ മാർച്ച് 3 വരെ നീളുന്ന കലോത്സവത്തിൽ ഏഴായിരത്തിലധികം പേർ മാറ്റുരയ്ക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക മത്സരങ്ങളുണ്ട്. തമിഴിലും മത്സരങ്ങളുണ്ട്. 26ന് പൊലീസ്