പരിസരവുമായി ഇണങ്ങി ജീവിക്കുന്ന വാക്കിങ് ലീഫുകൾ; ഏഴ് പുതിയ ഇനത്തിൽ ഒന്ന് ഇന്ത്യയിൽ നിന്ന്
Mail This Article
വേട്ടക്കാർക്ക് പിടികൊടുക്കാതെ പരിസരവുമായി ഇണങ്ങി ജീവിക്കുന്ന വാക്കിങ് ലീഫ് എന്ന പ്രാണിയുടെ പുതിയ ഇനങ്ങളെ കണ്ടെത്തി. ഏഴ് എണ്ണത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പുൽച്രിഫിലിയം അനാങു (Pulchriphyllium anangu) ഇന്ത്യയിൽ നിന്നുള്ളതാണ്. ഫിലിയം ഒർറ്റിസി ഇനത്തിൽപ്പെടുന്ന മറ്റ് രണ്ടിനം വാക്കിങ് ലീഫുകളെ ഫിലിപൈൻസിൽ നിന്നും കണ്ടെത്തി. നിറത്തിൽ ചെറിയ വ്യത്യസ്തത കാണുമെങ്കിലും എല്ലാം ഒരു വിഭാഗമാണെന്നേ തോന്നൂ. എന്നാൽ ജനറ്റിക് അനാലിസിസിലൂടെ ഇവയെല്ലാം വ്യത്യസ്തരാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇലകൾക്ക് സമാനമായ രൂപമുള്ളതിനാലാണ് ഇവയെ വാക്കിങ് ലീഫ് എന്ന് വിളിക്കുന്നത്. ലീഫ് ഇൻസെക്ടുകൾ എന്നും ഇവ അറിയപ്പെടുന്നു. സ്റ്റിക്ക്, ലീഫ് വിഭാഗത്തിൽപ്പെടുന്ന ഇവയുടെ 3,500 ഇനത്തെ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ ഇതിൽ 100ഓളം ലീഫ് ഇൻസെക്ടുകളെ മാത്രമാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ജർമനിയിലെ ഗോട്ടിങ്ങെൻ സർവകലാശാല ഗവേഷകരാണ് പുതിയ വാക്കിങ് ലീഫുകളെ കണ്ടെത്തിയത്.
Content Highlights: Walking Leaf | Species | Insects