മുതലയെ ആക്രമിച്ച് സീബ്ര, കൂട്ടുകാരനെ രക്ഷിക്കാനെത്തി മറ്റൊരു മുതല; 1.5കോടി ആളുകൾ കണ്ട വിഡിയോ
Mail This Article
ഇരപിടിക്കാനെത്തുന്ന ജീവികളുടെയും തന്ത്രപൂർവം രക്ഷപ്പെടുന്നവയുടെയും നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ചില സമയങ്ങളിൽ മരണത്തിന് കീഴടങ്ങുന്ന ദാരുണ കാഴ്ചകളും കണ്ടിട്ടുണ്ടാകും. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന സീബ്രയും മുതലയും തമ്മിലുള്ള ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുതലയെ ആക്രമിക്കാനെത്തിയ സീബ്രയെ മറ്റ് മുതലകൾ ആക്രമിക്കുന്ന വിഡിയോയാണ് കാഴ്ചക്കാരെ ആകർഷിച്ചത്.
ജലാശയത്തിൽ മുതലകൾക്കിടയിൽ ഇറങ്ങിയ സീബ്ര ഒരു മുതലയെ ആക്രമിക്കാൻ ശ്രമിച്ചു. മുതലയും തിരിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമില്ല. സീബ്രയുടെ ആക്രമണം തുടരുന്നതിനിടെ വെള്ളത്തിൽ നിന്നും മറ്റൊരു മുതല പൊങ്ങിവന്നു. സീബ്രയുടെ ശരീരത്തിൽ കടിക്കാൻ തുടങ്ങി. പിന്നാലെ മറ്റ് മുതലകളും രംഗത്തെത്തിയതോടെ സീബ്ര കരിയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 1.5 കോടി പേരാണ് ഈ വിഡിയോ കണ്ടത്.