പ്രകൃതിക്ക് വേണ്ടി നട്ടുവളർത്തിയത് 1,50,000 മരങ്ങൾ, ലക്ഷ്യം കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമം
Mail This Article
പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തിന്‍റെ മുഖമുദ്ര. കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമം എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ മാതൃകാ ഗ്രാമം. അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതിന് ഒരു ലക്ഷത്തി അന്‍പതിനായിരം മരങ്ങളാണ് നട്ടുവളര്‍ത്തിയത്.
പ്രകൃതിക്ക് വേണ്ടി ഒരു ഗ്രാമം ഒന്നാകെ മുന്നിട്ടിറങ്ങി. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്‍റെ അളവ് സ്വാംശീകരിക്കാന്‍ പഠനം നടത്തി പദ്ധതി തയ്യാറാക്കി. കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ വാങ്ങിയതും സോഷ്യല്‍ ഫോറസ്ട്രി വഴി അനുവദിച്ചതുമായ വൃക്ഷത്തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നട്ടുപരിപാലിക്കുന്നത്.
എല്ലാ ജനങ്ങളുടെയും സഹകരണം ഉറപ്പാക്കി പദ്ധതി മുന്നോട്ടു പോകുന്നു. ജൈവ വൈവിധ്യ സംരക്ഷണത്തിന് ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന പുരസ്കാരങ്ങളും ഇതിനോടകം മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ തേടിയെത്തി. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് കര്‍ഷകരെ പ്രാപ്തരാക്കാന്‍ കാലാവസ്ഥാ സാക്ഷരതാ പരിപാടികളും നടപ്പിലാക്കി വരുന്നു.
English Summary: How a Small Village in Kerala Achieved What the World Is Struggling With – Becoming Carbon Neutral!