പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന് തുടക്കം

Mail This Article
വലേറ്റ ∙ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് മാള്‍ട്ട ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 23 ഞയറാഴ്ച്ച വൈകിട്ട് 6 മണിക്ക് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നിര്‍വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം അധ്യക്ഷത വഹിച്ചു. ഫാ. മാത്യു വാരുവേലില്‍, മാള്‍ട്ട മുഖ്യ പ്രഭാഷണം നടത്തി. അസിസ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം സ്വാഗതവും, ജിസ്സി മാര്‍ട്ടിന്‍ കൃതജ്ഞതയും പറഞ്ഞു.
ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ ജോ കാവാലം, ക്ളെറിന്‍ തോമസ്, അജോമോന്‍ ജോര്‍ജ്, കുട്ടികളുടെ പ്രതിനിധി ഇവാന മരിയ തോമസ്, ജര്‍മനിയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ആന്റണി കൂട്ടുമ്മേല്‍, സൗദി ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ സജീവ് ചക്കാലക്കല്‍, ജര്‍മനിയുടെ പ്രതിനിധി ജോസ് കുമ്പിളുവേലില്‍, ഓസ്ട്രേലിയ കോര്‍ഡിനേറ്റര്‍ ജിയോ മണലില്‍ എന്നിവര്‍ ആശംസ സന്ദേശങ്ങള്‍ നല്‍കി. നിഖില്‍ ജോര്‍ജ്, ജെസ്സി ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.