മാർ ജോസഫ് പെരുന്തോട്ടത്തിന് യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് സ്വീകരണം നൽകി

Mail This Article
ദുബായ് ∙ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് സ്വീകരണം നൽകി. യുഎഇയിൽ താമസിക്കുന്ന ചങ്ങനാശേരി അതിരൂപതാംഗങ്ങളായ 50 ഗായകർ ചേർന്ന് മംഗള ഗാനമൊരുക്കി. ടോജോമോൻ ജോസഫ് രചനയും വിൻസൺ കണിച്ചേരിൽ സംഗീത സംവിധാനവും നിർവഹിച്ച ഗാനം അനീഷ് പുല്ലൂരിന്‍റെ നേതൃത്വത്തിലാണ് അവതരിപ്പിച്ചത്.
ഗാനം പിന്നീട് വിഡിയോ ആൽബമായി മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് സമർപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഗാനമേള, നാടകം, കോമഡി സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ് തുടങ്ങിയ പരിപാടികളും അരങ്ങേറി. ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പൊലീത്ത മാർ ജോസഫ് പൗവ്വത്തിലിന്‍റെ സ്മരണാർത്ഥമുള്ള പുരസ്കാരത്തിന് ജോർജ് തോമസ് മീനത്തേക്കോണിൽ, ബിജു മാത്യു മട്ടാഞ്ചേരി എന്നിവർ അർഹരായി. യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏർപെടുത്തിയ അവാർഡിന് ജോ കാവാലം ഷാർജ അർഹനായി.
സഭയിലും സമൂഹത്തിലും വിവിധ തലങ്ങളിൽ സുസ്ത്യർഹമായി സേവനം നൽകുന്നവരെ ആദരിച്ചു. മാർ ജോസഫ് പെരുന്തോട്ടം പുരസ്കാരങ്ങൾ സമ്മാനിച്ചു. ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ് യുഎഇ ചാപ്റ്ററിന്റെ വാർഷികവും കുടുംബ സംഗമവും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. യു എ ഇ ചാപ്റ്റർ കോ ഓർഡിനേറ്റർ ബിജു മാത്യു മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.അതിരൂപതാ ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിജോ മാറാട്ടുകുളം, ഗ്ലോബൽ കോഓർഡിനേറ്റർ ജോ കാവാലം, പ്രോഗ്രാം കൺവീനർ ജോർജ് മീനത്തേക്കോണിൽ, തോമസ് പറമ്പത്ത്, യു എ ഇ ചാപ്റ്റർ സെക്രട്ടറി ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.

ജബൻസി ലിജോ, ഹേവൻ ജോർജ് എന്നിവർ നേതൃത്വം നൽകി. തോമസ് ജോൺ മാപ്പിളശ്ശേരി, ജോണി കോച്ചേരി , ബിജു ഡോമിനിക്, ജോസഫ് കളം, ജോസ് ജോസഫ്, ബിനോ ജേക്കബ്, ജെമി സെബാൻ, ഷിജൻ വല്യാറ തുടങ്ങിയവർ നേതൃത്വം നൽകി.