ADVERTISEMENT

‘യേശു നമുക്ക് അറിയാത്ത ആള്‍ ഒന്നും അല്ലല്ലോ..?’ ഈ ഒരൊറ്റ ഡയലോഗിലൂടെ ബേബി മോൾ മലയാളികളുടെ ഹൃദയത്തിലേയ്ക്കാണ് കടന്നുകയറിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഉടനീളം ഇത്തരം പഞ്ച് ഡയലോഗുകളിലൂടെയാണ് ബേബി മോൾ കയ്യടി നേടുന്നത്.

anna-ben-photos-1
anna-ben-photos
anna-ben-2

ബേബി മോളായി തകർത്ത് അഭിനയിച്ച അന്ന ബെൻ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണെന്ന് അധികം ആർക്കും അറിയാൻ സാധ്യതയില്ല. സിനിമ അപരിചിതമല്ലെങ്കിൽ പോലും ആദ്യമായി അഭിനയിച്ച സിനിമയ്ക്കും ബേബി മോൾക്കും ലഭിക്കുന്ന പ്രശംസയുടെ സന്തോഷത്തിലാണ് അന്ന.

anna-ben-photos-6
anna-ben-photos-4
anna-ben-photos-9
anna-ben-photos-2
anna-ben-photos-7
anna-ben-photos-8

സിനിമ അല്ലാതെ ഫാഷൻ ഡിസൈനിങ് ആണ് അന്നയുടെ ഇഷ്ടമേഖല. മോഡൽ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്. മോഡേൺ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സെന്റ് തെേരസാസ് കോളജിലായിരുന്നു അന്ന ഡിഗ്രി പൂർത്തിയാക്കിയത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷം അന്ന ബെംഗ്‌ളൂരുവില്‍ ജോലി ചെയ്തിരുന്നു. ഫാഷൻ ഡിസൈനിങ് സംബന്ധമായ ജോലികൾക്കിടെയാണ് അന്ന സിനിമാ ഓഡിഷന് അപേക്ഷിക്കുന്നതും കുമ്പളങ്ങി നൈറ്റ്സിലേയ്ക്ക് തിരഞ്ഞെടുക്കുന്നതും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com