തിലകന്‍ വിട പറഞ്ഞിട്ട് എട്ടു വര്‍ഷങ്ങള്‍; ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

Mail This Article
പകര്‍ന്നാടിയ വേഷങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ ഓര്‍മയായിട്ട് എട്ടു വര്‍ഷം. സിനിമയ്ക്കകത്തും പുറത്തും ഒറ്റയാന്‍ എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തിലകന്റെ ഓര്‍മകള്‍ പുതുക്കി മലയാളത്തിലെ പ്രമുഖ താരങ്ങളെത്തി.
ഒരിക്കലും മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ തിലകന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ 'ഓര്‍മ്മപ്പൂക്കള്‍' അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചു. 'തിലകന്‍ എന്ന ഇതിഹാസത്തെ ഓര്‍ക്കുന്നു' എന്ന വാക്കുകളോടെയാണ് നടന്‍ പൃഥ്വിരാജ് ഓര്‍മദിവസത്തെ അടയാളപ്പെടുത്തിയത്. ഇരുവരും ഒന്നിച്ചഭിനനയിച്ച ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.
ആശയങ്ങളിലും നിലപാടുകളിലും കരുത്ത് തെളിയിച്ച തിലകനെയാണ് മകന്‍ ഷോബി തിലകന്‍ അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍ത്തെടുത്തത്. "എന്റെ കരുത്തനായ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് എട്ട് വർഷം ...... പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾക്ക് മരണമില്ല - ..... ഒരിക്കലും," ഷോബി ഫെയ്സ്ബുക്കില്‍ കുറിച്ചു.