ഭാവനയിൽ പലതും മെനഞ്ഞെടുക്കുന്നു, ഞാൻ സൈക്യാട്രിസ്റ്റ് അല്ല: എലിസബത്ത്

Mail This Article
നടൻ ബാലയും ഭാര്യ എലിസബത്തുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഡോ. എലിസബത്ത് ഉദയൻ എന്ന യൂട്യൂബ് ചാനലിലാണ് വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് എലിസബത്ത് തുറന്നു പറയുന്നത്. ഭാവനയിൽ നിന്നും പലരും മെനഞ്ഞെടുത്ത കാര്യങ്ങൾ പുറത്തുവരുന്നുണ്ടെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നും എലിസബത്ത് പറയുന്നു.
എലിസബത്തിന്റെ വാക്കുകൾ: വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ്. അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രിസ്റ്റ് ആണെന്ന് പലരും പറയുന്നു, എന്നാൽ അതല്ല സത്യം.
ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കളോജിസ്‌റ്റോ അല്ല. ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ് മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു.
ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകാം.’’–എലിസബത്ത് പറഞ്ഞു.
ആളുകളെ അലട്ടുന്ന ജീവിതചര്യ രോഗങ്ങളെക്കുറിച്ചാണ് എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചർച്ച ചെയ്യുന്നത്. കൂട്ടുകാരുമായി ചേർന്ന് നേരമ്പോക്കിനായി തുടങ്ങിയ ചാനലാണ് ഇതെന്നും ഇപ്പോഴാണ് സീരിയസായി തുടങ്ങാൻ തീരുമാനിച്ചതെന്നും എലിസബത്ത് പറയുന്നു.