ADVERTISEMENT

വമ്പൻ താരനിരയുമായി എത്തുന്ന ജൂഡ് ആന്റണിയുട മെഗാ ബജറ്റ് ചിത്രം 2018 റിലീസിന് ഒരുങ്ങുകയാണ്. മഹാപ്രളയം പ്രമേയമാകുന്ന ചിത്രം മെയ് 5-നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി ഒരു പ്രമോ വഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടൊവിനോ, കുഞ്ചാക്കോ ബോബൻ, ജനാർദനൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങിയ താരങ്ങളെയെല്ലാം പ്രമോയിൽ കാണാം. 2018 എന്ന വർഷം ഏവരും അവരുടെ ജീവിതത്തോട് എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതാണ് പ്രമോയിലൂടെ പറയുന്നത്.

 

മലയാളികളുടെ ഒത്തൊരുമയുടെ കഥപറയുന്ന ചിത്രമാണ് 2018 എന്ന് ടൊവിനോ പറഞ്ഞു. നമ്മളെ വേദനിപ്പിച്ച ഒരു കഥയുടെ അഭ്രാവിഷ്കാരമാണ് ചിത്രമെന്ന് ജനാർദനൻ ചൂണ്ടിക്കാട്ടി. ഈ ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നാണ് വിനീത് പറഞ്ഞത്. പ്രളയ ദിനങ്ങളുടെ ഭീകരതയേയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയേയും യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കുകയാണ് അണിയറപ്രവർത്തകർ ചിത്രത്തിലൂടെ.

 

വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാന്നിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com