ADVERTISEMENT

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനുജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തിൽ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മാണത്തില്‍ ഇതിനു മുമ്പ് നിർമിച്ച രണ്ട് ഡോക്യുമെന്ററികൾ ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് ഓസ്കർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട സിനിമകൾ. വിദേശ ചിത്രങ്ങൾ കൂടാതെ, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്, മ്യൂസിക് ഒറിജിനൽ സ്കോർ തുടങ്ങി പത്ത് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയും അക്കാദമി പുറത്തുവിട്ടു. മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടംനേടിയ ബ്ലെസിയുടെ ആടുജീവിതവും ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല.

ജനുവരി എട്ടിന് ഈ പട്ടികയിലെ സിനിമകളെ ഉൾപ്പെടുത്തി നോമിനേഷനായുള്ള വോട്ടിങ് ആരംഭിക്കും. ജനുവരി 17ന് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും. മാർച്ച് 2 രണ്ടിനാകും ഓസ്കർ പ്രഖ്യാപനം.

ഓസ്കർ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ സിനിമകള്‍

വിദേശഭാഷ വിഭാഗത്തിൽ 

ഐആം സ്റ്റില്‍ ഹീയര്‍ - ബ്രസീല്‍

യൂണിവേഴ്സല്‍ ലംഗ്വേജ് - കാനഡ

വേവ്സ് -ചെക്ക് റിപ്പബ്ലിക്

ദ് ഗേള്‍ വിത്ത് നീഡില്‍ - ഡെന്‍മാര്‍ക്ക്

എമിലിയ പെരെസ് - ഫ്രാന്‍സ്

ദ് സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മനി

ടെച്ച് - ഐസ്‌ലെൻഡ്

ക്നീക്യാപ് - അയര്‍ലെൻഡ്

വെർമിലിയൻ - ഇറ്റലി

ഫ്ലോ -ലാത്വിയ

അർമാൻഡ് - നോര്‍വേ

ഫ്രം ഗ്രൗണ്ട് സീറോ - പലസ്തീന്‍

ഡഹോമി- സെനഗള്‍

ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്‍റ്മാ ഡൈസ് - തായ്‌ലാൻഡ്

സന്തോഷ് - യുകെ

മ്യൂസിക് (ഒറിജിനൽ സ്കോർ)

ഏലിയൻ റോമുലസ്

ബേബിഹേൾ

ബീറ്റിൽജ്യൂസ് ബീറ്റിൽജ്യൂസ്

ബ്ലിങ്ക് ട്വൈസ്

ദ് ബ്രൂട്ടലിസ്റ്റ്

ചലഞ്ചേഴ്സ്

കോൺക്ലേവ്

എമിലിയ പെരേസ്

ദ് ഫയർ ഇൻസൈഡ്

ഗ്ലാഡിയേറ്റർ 2

ഹൊറൈസൺ: ആൻ അമേരിക്കൻ സാഗ ചാപ്റ്റർ വൺ

ഇൻസൈഡ് ഔട്ട് 2

നൊസ്ഫെറാറ്റു

ദ് റൂം നെക്സ്റ്റ് ഡോർ

സിങ് സിങ്

ദ് സിക് ട്രിപ്പിൾ ഏയ്റ്റ്

വിക്ക്ഡ്

ദ് വൈൽഡ് റോബോട്ട്

യങ് വുമൻ ആൻഡ് ദ് സീ

വിഷ്വല്‍ ഇഫക്ട്സ്

ഏലിയൻ റോമുലസ്

ബെറ്റർമാൻ

സിവിൽ വാർ

ഡെഡ് പൂൾ ആൻഡ് വോൾവെറിൻ

ഡ്യൂൺ 2

ഗ്ലാഡിയേറ്റർ 2

കിങ്ഡം ഓഫ് ദ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ്

മുഫാസ

ട്വിസ്റ്റേഴ്സ്

വിക്ക്ഡ്

English Summary:

Shocking Oscar News: India's Official Entry Eliminated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com