ADVERTISEMENT

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം, മഹാവതാര്‍ നരസിംഹയുടെ ടീസർ പുറത്ത്. മഹാവതാര്‍ സീരീസിലെ ആദ്യചിത്രമാണ് മഹാവതാര്‍ നരസിംഹ. അശ്വിന്‍ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹ എന്ന പാതി സിംഹവും പാതി മനുഷ്യനുമായിട്ടുള്ള കഥാപാത്രത്തെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 കെ.ജി.എഫിന്റെയും കാന്താരയുടെയും സലാറിന്റെയും  നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് മഹാവതാര്‍ നരസിംഹ അവതരിപ്പിക്കുന്നത്. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി.എസാണ് സംഗീതസംവിധാനം. മലയാളം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ 3 ഡി ആയി ഏപ്രിൽ 3ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

English Summary:

Mahavatar Narsimha teaser: Hombale Films brings story of Lord Vishnu's 4th avatar movie release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com