ഭാര്യയ്ക്ക് ബാധ കയറിയാൽ; സ്വാസികയുടെ ഹ്രസ്വചിത്രം ‘തുടരും 2’

Mail This Article
സ്വാസികയെ നായികയാക്കി ബിലഹരി ഒരുക്കിയ തുടരും എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിനു ശേഷം രണ്ടാം ഭാഗവുമായി അണിയറ പ്രവർത്തകർ. വീടുകളിൽ ദമ്പതികൾക്കിടയിൽ സ്ത്രീകളുടെ സ്‌ഥാനം ഏതു വരെ എന്ന വിഷയമാണ് ചിത്രം ആദ്യ ഭാഗത്തില്‍ രസകരമായി ചർച്ച ചെയ്തത്. പ്രമേയം ഒന്നു തന്നെയാണ് ഇത്തവണ ഹൊറർ കോമഡി മൂഡ് ആണ് ചിത്രത്തിനു സംവിധായകൻ പകർന്നു നൽകിയത്.
ഇതിനൊപ്പം അഭിനേതാക്കളായ സ്വാസികയുടെയും റാം മോഹന്റെയും പ്രകടനവും ചിത്രത്തിന്റെ ആകർഷണമാണ്. അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിലഹരി. സൈറ ബാനു എന്ന സിനിമയിലൂടെ പ്രശസ്‌തനായ ഛായാഗ്രാഹകൻ അബ്ദുൾ റഹിമാണ് ക്യാമറ, സംഗീതം ഭൂമി. ശ്യാം നാരായണൻ രചന, എഡിറ്റർ വിനു കെ സനിൽ , സിങ്ക് സൗണ്ട് റോമ്ലിൻ, കളറിസ്റ്റ് അർജുൻ മേനോൻ.