ADVERTISEMENT

ഒരു നേരത്തെ അന്നം ചോദിച്ച മധുവിനെ മരണത്തിലേക്ക് തള്ളിയിട്ട ഓർമകൾക്ക് ഒരു വയസു തികയുമ്പോൾ കാടിന്റെ മക്കൾക്കുവേണ്ടി ഒരു ഉണർത്തുപാട്ട് സമർപ്പിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. മധുവിന്റെ ഓർമകൾക്കു മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് കനി എന്ന വിഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

 

കാടിന്റെ മക്കളെ അരികുവത്ക്കരിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ പൊള്ളയായ സംസ്കാരത്തെ ചോദ്യം ചെയ്യുന്നതാണ് 'കാടെവിടാണ്' എന്നു തുടങ്ങുന്ന ഗാനം. കാടിന്റെ മക്കളുടെ കാടും മേടും തണലും തണുപ്പും കവർന്ന സമൂഹത്തോട് കലഹിക്കുന്നുണ്ട് പാട്ടിലെ വരികൾ. നിങ്ങൾ കാടെടുത്തു പോയാൽ കാടിന്റെ മക്കൾക്കുള്ള കനി എവിടെ നിന്നു ലഭിക്കുമെന്നു ചോദിക്കുമ്പോൾ തല കുനിച്ചു നിൽക്കാനേ പരിഷ്കൃതസമൂഹം എന്ന് അവകാശപ്പെടുന്ന മലയാളികൾക്ക് കഴിയുന്നുള്ളൂ. കാട്ടിലുള്ളവരും നാട്ടിലുള്ളവരെപ്പോലെ മനുഷ്യജീവികളാണെന്ന് ഗാനം ഓർമ്മപ്പെടുത്തുന്നു. 

 

രാഗേഷ് സ്വാമിനാഥനാണ് വരികളെഴുതി ഗാനം ചിട്ടപ്പെടുത്തിയത്. ഗാനം ആലപിച്ചിരിക്കുന്നത് അപർണയാണ്. വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ലാറിഷും എഡിറ്റിങ് അഭിനവുമാണ് നിർവഹിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com