ADVERTISEMENT

ആരാധകരുടെ എണ്ണത്തിൽ റെക്കോർഡിട്ട ഗാനമാണ് ‘മാരി2’ എന്ന ചിത്രത്തിലെ ‘റൗഡി ബേബി’. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഗാനത്തിന്റെ മുഖ്യ ആകർഷണം ധനുഷിന്റെയും സായി പല്ലവിയുടെയും ചടുലമായ നൃത്തച്ചുവടുകൾ തന്നെയാണ്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സ് പുരസ്കാര വേദിയിൽ ‘റൗഡി ബേബി’ക്ക് ചുവടു വച്ച് വേദിയെയും സദസ്സിനെയും വിസ്മയിപ്പിച്ചിരിക്കുകയാണ് സായി പല്ലവി.

 

വിവേക് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അതിരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സായി പല്ലവിക്കു പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ താരം അവതാരക ആവശ്യപ്പെട്ട പ്രകാരം ‘റൗഡി ബേബി’ ക്കു ചുവടു വയ്ക്കുകയായിരുന്നു. പ്രിയ താരത്തിന്റെ നൃത്തം കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. ധനുഷ്, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന വേദിയിലാണ് സാരി ധരിച്ച് സായി പല്ലവി ചുവടു വച്ചത്. താരത്തിന്റെ ഡാൻസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. 

 

പുരസ്കാര വേദിയിൽ നിവിൻ പോളി ചുവടു വച്ചതിന്റെ വിഡിയോയും ആരാധകർ ഏറ്റടുത്തിരുന്നു. തന്റെ ചിത്രം ‘ലവ് ആക്‌ഷൻ ഡ്രാമ’യിലെ ‘കുടുക്കു പൊട്ടിയ കുപ്പായം...’ എന്ന ഹിറ്റ് ഗാനത്തിനാണ് നിവിൻ ചുവടു വച്ചത്. നിവിന്റെ ഡാൻസിന്റെ വിഡിയോ യൂട്യൂബ് ട്രെന്‍ഡിങ്ങിൽ ഇടം നേടിയിരുന്നു. 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com