ADVERTISEMENT

മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തെക്കുറിച്ചു സമൂഹമാധ്യമ കുറിപ്പുമായി സംഗീതസംവിധായകൻ രാഹുൽ രാജ്. ശ്രീശാന്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ആരും കൂടെ നിന്നില്ലെന്നും യാതൊരു പിന്തുണയും ലഭിക്കില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ വിരമിക്കലിലേയ്ക്ക് എത്തിച്ചതെന്നും അല്ലാതെ ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം തീർന്നിട്ടല്ല എന്നു രാഹുൽ തുറന്നടിച്ചു. 

 

‘ഇപ്പോൾ ശ്രീശാന്തിനു വേണ്ടി കവിതാരചന മത്സരവും കവല പ്രസംഗവും നടത്തുന്നവർ അറിയാൻ! അങ്ങേർക്ക് ഏറ്റവും ആവശ്യമുള്ള സമയത്തു നിങ്ങൾ (ഞാനുൾപ്പടെ) കാണിച്ച ആ നിസ്സംഗതയും എങ്ങനെ പോയാലും നന്നാവരുത് എന്ന ആ ഒരു നയവും തന്നെയാണ് യാതൊരു സപ്പോർട്ടും തനിക്കില്ല എന്ന് മനസ്സിലാക്കിയുള്ള ഈ വിരമിക്കലിൽ എത്തിച്ചത്. അല്ലാതെ കളിക്കാനുള്ള അയാളുടെ ആഗ്രഹം തീർന്നിട്ടല്ല. 

 

ഇനി ഇവിടെ എന്ത് ചെയ്താലും ആരുടേയും കണ്ണ് തുറക്കില്ല എന്നയാൾ മനസ്സിലാക്കി കാണും. നേരിട്ടറിയില്ല എന്നാലും ഇതാണ് എന്റെ മനസ്സു പറയുന്നത്.

ശരിയാവാം, തെറ്റാവാം. അതിപ്പൊഴെങ്കിലും പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോ പറയാൻ?’, രാഹുൽ രാജ് കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com