ADVERTISEMENT

സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹം സബന്ധിച്ച് സുഷിൻ ഔദ്യോഗിക വിവരങ്ങളൊന്നും അറിയിച്ചിരുന്നില്ല. വിവാഹവേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നെത്തുന്നത്. 

അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നിറസാന്നിധ്യമായി. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര. നേരത്തേ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഏതാനും പൊതു ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുവരും രഹസ്യമായിത്തന്നെ വച്ചു. 

മലയാള സിനിമയിലെ ‘സീൻ മാറ്റിയ’ സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ വിലിപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ന്‍വില്ല’യാണ് സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇനി കുറച്ചുനാൾ‌ ഇടവേളയെടുക്കുമെന്ന് സുഷിൻ അടുത്തിടെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. 

English Summary:

Music director Sushin Shyam got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com