ADVERTISEMENT

ന്യൂഡൽഹി∙ ആകാശത്തിലെ 4 ലക്ഷ്യങ്ങളെ ഒരേസമയം തകർത്ത് ഇന്ത്യയുടെ ആകാശ് മിസൈൽ സംവിധാനം മികവു തെളിയിച്ചു. വ്യോമസേന നടത്തിയ പരീക്ഷണത്തിൽ 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളാണു മിസൈലുകൾ തകർത്തത്. ലോകത്ത് ആദ്യമായാണ് ഈ ദൂരപരിധിയിലുള്ള ഇത്രയുമധികം ലക്ഷ്യങ്ങളെ ഒരു യൂണിറ്റിൽ നിന്ന് ഒന്നിച്ചു തൊടുത്ത മിസൈലുകൾ തകർക്കുന്നത്. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘സമർ’ വ്യോമകവച മിസൈൽ സംവിധാനവും വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ശത്രുസേനയുടെ മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തകർക്കാൻ കെൽപുള്ള മിസൈൽ സംവിധാനം വ്യോമസേനയുടെ മെയ്ന്റനൻസ് കമാൻഡിനു കീഴിലുള്ള യൂണിറ്റ് ആണു വികസിപ്പിച്ചത്. ഒരേസമയം2 മിസൈലുകൾ തൊടുക്കാൻ കഴിയും. ശബ്ദത്തെക്കാൾ രണ്ടര ഇരട്ടി വേഗത്തിൽ കുതിക്കുന്ന മിസൈലുകളാണിവ.

English Summary:

Akash missile system destroys 4 targets simultaneously during Air Force exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com