ADVERTISEMENT

തനോട്ട് (രാജസ്ഥാൻ) ∙ ജയ്സൽമേറിലെ മണൽക്കാറ്റും മണലിലൊളിച്ച വിഷപ്പാമ്പും ബിഎസ്എഫിലെ വനിതകളുടെ മനഃശക്തിക്കു മുന്നിൽ വഴിമാറിപ്പോകും. ഇന്ത്യ–പാക്ക് അതിർത്തി കാക്കുന്ന സേനയിലെ വനിതാശക്തിയായ കോൺസ്റ്റബിൾ നാൻസി ദേവി ജാട്ടും കോൺസ്റ്റബിൾ അർച്ചന കാശ്യപുമെല്ലാം ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം മാത്രം: പ്രത്യേകപരിഗണന വേണ്ട, പുരുഷന്മാർക്കു തുല്യരായിത്തന്നെ കണ്ടാൽ മതി. നിരീക്ഷണ ടവറുകളിലും ഔട്ട്പോസ്റ്റുകൾക്കിടയിൽ പട്രോളിങ്ങിനുമാണ് മുഖ്യമായും വനിതകളെ നിയോഗിക്കുന്നത്. 

രാജ്യസുരക്ഷയ്ക്കു വേണ്ടി എത്ര മോശം കാലാവസ്ഥയും സഹിക്കാൻ തയാറാണെന്ന് ബിഎസ്എഫ് വനിതകൾ പറയുന്നു. വീട്ടുകാരുടെ എതിർപ്പു മറികടന്നായിരുന്നു 10 വർഷം മുൻപു നാൻസി ദേവി സൈന്യത്തിൽ ചേർന്നത്. കുട്ടിക്കാലം മുതൽ ഈ ജോലി സ്വപ്നം കണ്ടു വളർന്ന അർച്ചനയ്ക്കും ഇത് സമർപ്പണത്തിന്റെ സേവനമാണ്. രാജസ്ഥാനിലെ ഈ അതിർത്തി മേഖലയിലുള്ള ഓരോ ബറ്റാലിയനിലും വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമൻഡാന്റ് വീരേന്ദ്രപാൽ സിങ് പറഞ്ഞു.

English Summary:

Women as part of BSF in Rajasthan desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com