ഫൈസലിന്റെ വീട്ടിൽ അറസ്റ്റ് വാറന്റ് പതിച്ചു

Mail This Article
×
തൃശൂർ ∙ സ്വർണക്കടത്തു കേസിൽ പിടികിട്ടാനുള്ള ഫൈസൽ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടിൽ അറസ്റ്റ് വാറന്റ് പതിച്ചു. കൊച്ചിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് എൻഐഎ പ്രത്യേക കോടതി ജഡ്ജി ഒപ്പുവച്ച വാറന്റ് നോട്ടിസ് കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിൽ പതിച്ചത്.
കുടുംബസമേതം ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് ഇപ്പോൾ യുഎഇ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഒന്നര വർഷമായി മൂന്നുപീടികയിലെ വീട്ടിൽ ആരും താമസമില്ല. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവിടെ പരിശോധന നടത്തി കംപ്യൂട്ടറും രേഖകളും പിടിച്ചെടുത്തു.
English summary: Faisal Fareed arrest warrant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.