തണ്ടർബോൾട്ട് രക്തദാഹികളായ ഭീകരസേന, പിരിച്ചുവിടണം: മാവോയിസ്റ്റ് പോസ്റ്റർ
Mail This Article
കണ്ണൂർ ∙ കൊട്ടിയൂർ അമ്പായത്തോട്ടിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിച്ചു. വ്യാഴാഴ്ച സന്ധ്യയോടെയാണു പോസ്റ്റർ ശ്രദ്ധയിൽപെട്ടത്. മാവോയിസ്റ്റ് വേട്ട നടത്തുന്ന തണ്ടർബോൾട്ട് രക്തദാഹികളായ ഭീകരസേന, തണ്ടർബോൾട്ടിനെ പിരിച്ചുവിടുക, ജലീലിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണു പോസ്റ്ററിലുള്ളത്.
പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പേരിൽ പോസ്റ്റർ ഒട്ടിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈത്തിരി വെടിവയ്പിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങൾ എല്ലാം അന്വേഷണസംഘം പരിശോധിക്കും.
ജലീലിന്റെ കൂട്ടാളി ചന്ദ്രുവിനായുള്ള അന്വേഷണവും പുരോഗമിക്കുന്നു. സുഗന്ധഗിരി വനമേഖലയിൽ ഡോഗ് സ്ക്വാഡ് സഹായത്തോടെ അരിച്ചുപെറുക്കി തിരച്ചിൽ നടത്തുകയാണ്. ചന്ദ്രു ഉടനെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.