ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലം; റിമാൻഡ് റിപ്പോർട്ട്

Mail This Article
കണ്ണൂർ∙ പുന്നോൽ ഹരിദാസിന്റെ കൊലപാതകം രാഷ്ട്രീയവിരോധം മൂലമെന്നു റിമാൻഡ് റിപ്പോർട്ട്. കൊലപാതകം നടത്തിയത് ബിജെപി സംഘമാണ്. ഒന്നാംപ്രതി ബിജെപി കൗൺസിലർ ലിജേഷ് ആണ്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നാലംഗ അക്രമി സംഘമാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തുവച്ചാണു കൊലപാതകം നടന്നത്. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ശരീരത്തിൽ 20ലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇടതുകാൽ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതൽ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലിജേഷിനെ കൂടാതെ അമൽ, സുനേഷ്, വിമിൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു
കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു. കണ്ണവം സ്റ്റേഷൻ സിപിഒ സുരേഷിനെയാണു ബുധനാഴ്ച ചോദ്യം ചെയ്തത്. അറസ്റ്റിലായ ലിജേഷുമായി കൊലപാതക ദിവസം സുരേഷ് സംസാരിച്ചിരുന്നു. ലിജേഷിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവാണു സുരേഷ്.
English Summary: Haridas murder case: Remand Report