ADVERTISEMENT

സൂറത്ത്∙ ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍. സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിലാണു പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റീൽ റോഡ് നിർമിച്ചത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ), സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (സിആർആർഐ) സ്റ്റീൽ ആൻഡ് പോളിസി കമ്മിഷൻ, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് റോഡ് നിർമിച്ചത്. കേന്ദ്രസർക്കാരിന്റെ ‘വേസ്റ്റ് ടു വെൽത്ത് ആന്റ് ക്ലീൻ ഇന്ത്യ ക്യാംപെയ്നും’ പദ്ധതിയുടെ ഭാഗമായി.

ഒരു കിലോമീറ്റർ നീളമുള്ള റോഡ് 100 ശതമാനം സംസ്കരിച്ച സ്റ്റീൽ കൊണ്ടാണു നിർമിച്ചിരിക്കുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച് ഈ റോ‍ഡിന് 30 ശതമാനം കനം കുറവാണ്. മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ സ്റ്റീൽ റോഡിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഈ രീതിയിലുള്ള നിർമാണത്തിലൂടെ ഹൈവേകളും മറ്റു റോഡുകളും കൂടുതൽ ശക്തമാകുമെന്നും ചെലവ് 30 ശതമാനം കുറയുമെന്നും സിആർആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ട്. 2030-ഓടെ ഇത് 50 ദശലക്ഷം ടണ്ണാകുമെന്നാണു കണക്ക്. ഇവ പരിസ്ഥിതിക്കു വലിയ ഭീഷണിയാണ്. അതിനാൽ നിതി ആയോഗിന്റെ നിർദേശപ്രകാരം സ്റ്റീൽ മന്ത്രാലയം സ്റ്റീൽ മാലിന്യങ്ങൾ നിർമാണത്തിന് ഉപയോഗിക്കാനായി പദ്ധതി നിർദേശിക്കുകയായിരുന്നുവെന്ന് സൂറത്തിലെ എഎംഎൻഎസ് സ്റ്റീൽ പ്ലാന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് എം.മുന്ദ്ര പറഞ്ഞു.

English Summary: Gujarat gets India's first 'steel road'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com