ADVERTISEMENT

പത്തനംതിട്ട∙ കോന്നി താലൂക്ക് ഓഫിസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി. റവന്യൂ വിഭാഗത്തിലെ 39 പേരാണ് അവധി എടുത്തത്. ഇവർ മൂന്നാർ ഭാഗത്തേക്ക് ടൂർ പോയതായാണ് വിവരം. ഉദ്യോഗസ്ഥരുടേത് ധാർഷ്ട്യം നിറഞ്ഞ നടപടിയെന്ന് കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാർ പറഞ്ഞു.

Read Also: ‘മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഗോസംരക്ഷകൻ; കൗ ഹഗ് നടപ്പാക്കുമോ?’

‘60 പേരാണ് ഓഫിസിലുള്ളത്. എന്നാലിപ്പോൾ 21 പേരാണ് ഓഫിസിലുള്ളത്. 19 പേരുടെ ലീവ് അപേക്ഷ ഇവിടെയുണ്ട്. പക്ഷേ എല്ലാവർക്കും ഒരുമിച്ച് ലീവ് കൊടുക്കണോ എന്നത് മേലധികാരി പരിശോധിക്കേണ്ടതാണ്. ബാക്കി 30 പേർ അനധികൃതമായി ലീവ് എടുത്തിരിക്കുകയാണ്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇവർക്കെതിരെ കർശന നടപടിയുണ്ടാകും. വിഷയം റവന്യൂമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’– ജനീഷ് എംഎൽഎ പറഞ്ഞു

English Summary:  Employees took leave for trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com